Image

മല്ലപ്പള്ളി സംഗമം ഓണാഘോഷം

ജീമോന്‍ റാന്നി Published on 26 August, 2016
മല്ലപ്പള്ളി സംഗമം ഓണാഘോഷം
ഹൂസ്റ്റണ്‍:  മല്ലപ്പള്ളി താലൂക്കില്‍ നിന്നും ഹൂസ്റ്റണിലും സമീപപ്രദേശത്തും താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 10ന് 12 മണിക്ക് സാഫോഡില്‍(920 FM 1092 Murphy Rd, Stafford 77477) നടത്തുന്നു. കേരള തനിമയാര്‍ന്ന ഓണാഘോഷം അത്യന്തം വര്‍ണ്ണശബളവും ആകര്‍ഷകവുമായി നടത്തുന്നതിന് വേണ്ടി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മി.റസ് ലിമാത്യുവിന്റെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്ന വൈവിദ്ധ്യമായ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് അവസരമുണ്ട് യെന്ന് സംഘാടകര്‍ അറിയിച്ചു.

മല്ലപ്പള്ളി താലൂക്കില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തെരഞ്ഞെടുത്ത രണ്ട് പ്രൊഫഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധന സഹായം കഴിഞ്ഞ ദിവസം മി.പി.എം.ചാക്കോ, മല്ലപ്പള്ളി വിതരണം ചെയ്തുവെന്ന് പ്രസിഡന്റ് ചാക്കോ നൈനാന്‍, സെക്രട്ടറി സിജോ ജോയി, ട്രഷര്‍ സെന്നി ഉമ്മന്‍, വൈസ് പ്രസിഡന്റ് സജി മാത്യു എന്നിവര്‍ അറിയിച്ചു.

കൂടൂതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ചാക്കോ നൈനാന്‍-832-661-7555

വാര്‍ത്ത അറിയിച്ചത്: ജീമോന്‍ റാന്നി

മല്ലപ്പള്ളി സംഗമം ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക