Image

ഭവന രഹിതര്‍ക്ക് കൈത്താങ്ങായി ഡി.എം.എ. ചാരിറ്റി

നോബിള്‍ തോമസ്‌ Published on 26 August, 2016
ഭവന രഹിതര്‍ക്ക് കൈത്താങ്ങായി ഡി.എം.എ. ചാരിറ്റി
ഡിട്രോയിറ്റ്:ഭക്ഷണം, വസ്ത്രം, താമസ സൗകര്യം, മനുഷ്യര്‍ക്കെന്നല്ല ഒട്ടു മിക്ക ജീവജാലങ്ങള്‍ക്കും അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളവയാണ്. കേരളത്തില്‍ മാത്രമല്ല, പോറ്റമ്മയായ അമേരിക്കന്‍ മണ്ണിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ട്, തടാകങ്ങളുടെ നാടായ മിഷിഗണില്‍ കഴിഞ്ഞ 35­ല്‍ പരം വര്‍ഷങ്ങളായി മലയാളികളുടെ ഇടയില്‍ പ്രവത്തിക്കുന്ന, പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ ഭവന രഹിതര്‍ക്ക് വീട് വെച്ചു നല്‍കി അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാകുയാണ്.

ഒരു പക്ഷെ യാഥാര്‍ത്ഥ ചാരിറ്റി പ്രവര്‍ത്തനം കാശ് കൊടുത്ത് ഭക്ഷണം വാങ്ങി നല്‍കുകയെന്നതില്‍ ഉപരി, ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ, ആ ഭക്ഷണം ഒരു നേരം പോലും കഴിക്കാന്‍ കഴിയാത്തവര്‍ക്ക് നല്‍കുകയെന്നതാണ്. ഇവിടെ തങ്ങളുടെ ഒരു ദിവസത്തെ ജോലി സമയം (8 മണിക്കൂര്‍) ഡി. എം. എ. പ്രവര്‍ത്തകര്‍ കമ്മ്യൂണിറ്റി സര്‍വ്വീസായ ഹാബിറ്റാറ്റ് പ്രോജക്റ്റിന് നല്‍കി. 2016 ആഗസ്റ്റ്, 20 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് തന്നെ ക്ലിന്റണ്‍ ടൗണ്‍ഷിപ്പിലുള്ള വീട് പണി സ്ഥലത്ത് വോളന്റിയര്‍മാര്‍ എത്തി. അവിടെ ഞങ്ങളെ സ്വീകരിച്ചത്, ഹാബിറ്റാറ്റ് പ്രോജക്റ്റ് കോണ്‍ട്രാക്റ്റര്‍ പോള്‍ ആണ്. ഡി. എം. എ. യുടെ കോ ഓര്‍ഡിനേറ്റര്‍മാര്‍ സുദര്‍ശന കുറുപ്പും, സഞ്ചു കോയിത്തറയും സ്ഥലത്തെത്തിയിരുന്നു.


അവരുടെ നേത്യത്വത്തില്‍ ഡി. എം. എ. പ്രസിഡന്റ് സൈജന്‍ ജോസഫ്, സെക്രട്ടറി നോബിള്‍ തോമസ്, ട്രഷറാര്‍ പ്രിന്‍സ് എബ്രഹാം, ഡി. എം. എ യുടെ മുതിര്‍ന്ന നേതാക്കളായ മാത്യൂസ് ചെരുവില്‍, കുര്യാക്കോസ് പോള്‍, മുന്‍ സെക്രട്ടറി ആകാശ് എബ്രഹാം, മറ്റ് അംഗങ്ങളായ പ്രശാന്ത് ചന്ദ്രശേഖര്‍, അഭിലാഷ് പോള്‍, യൂത്ത് അംഗങ്ങളായ വര്‍ക്കി പെരിയപുറത്ത്, ഹാനാ പോള്‍, സൗരഭ് മോഹനചന്ദ്രന്‍ എന്നിവരും പങ്കെടുത്തിരുന്നു. ഡി. എം. എ യുടെ അംഗവും, ഫോമായുടെ നിയുക്ത ജോയിന്റ് സെക്രട്ടറിയുമായ വിനോദ് കൊണ്ടൂരും വോളന്റിയറായി എത്തിയിരുന്നു.

സ്വീകരണത്തിനു ശേഷം പോള്‍, എന്തൊക്കെയാണ് ഈ ദിവസത്തെ പരിപാടികളെന്നും, ഒരോരുത്തരുടെ കഴിവുകളനുസരിച്ച് വിവിധ ഗ്രൂപ്പുകളായി ഞങ്ങളെ തിരിച്ചു. ഒരു വശത്തെ മേല്‍ക്കൂരയും, ജനലുകളും പിടിപ്പിച്ചപ്പോള്‍ തന്നെ സമയം ഉച്ചയോടടുത്തു. ഒരാനയെ തിന്നാനുള്ള വിശപ്പുമായി നിന്ന ഞങ്ങളെ കാത്തിരുന്നത്, ഗ്രഹാതുരത്വമുണര്‍ത്തുന്ന, തോരനും, മീന്‍ കറിയും, അച്ചാറും, ചമ്മന്തിയുമൊക്കെയായി ഒരുഗ്രന്‍ വാഴയിലയില്‍ പൊതിഞ്ഞ പൊതിച്ചോറായിരുന്നു. ഉച്ചയൂണിന് ശേഷം ബാക്കി മേല്‍ക്കൂരയും വശങ്ങളും പൂര്‍ത്തിയാക്കി. ഈ സമയം കൊണ്ട് അത്യാവശ്യം വേണ്ട വീട് പണികള്‍ വോളന്റിയര്‍ പഠിച്ചു. മേസ്തരി (പോള്‍) അതീവ സന്തുഷ്ടനായി കാണപ്പെട്ടു. പൊരിവെയിലത്തും ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കിയതില്‍ അദ്ദേഹം നന്ദി പറഞ്ഞു. തുടര്‍ന്നും കമ്മ്യൂണിറ്റിയെ സഹായിക്കാന്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

ഭവന രഹിതര്‍ക്ക് കൈത്താങ്ങായി ഡി.എം.എ. ചാരിറ്റിഭവന രഹിതര്‍ക്ക് കൈത്താങ്ങായി ഡി.എം.എ. ചാരിറ്റിഭവന രഹിതര്‍ക്ക് കൈത്താങ്ങായി ഡി.എം.എ. ചാരിറ്റിഭവന രഹിതര്‍ക്ക് കൈത്താങ്ങായി ഡി.എം.എ. ചാരിറ്റിഭവന രഹിതര്‍ക്ക് കൈത്താങ്ങായി ഡി.എം.എ. ചാരിറ്റിഭവന രഹിതര്‍ക്ക് കൈത്താങ്ങായി ഡി.എം.എ. ചാരിറ്റി
Join WhatsApp News
SchCast 2016-08-26 10:08:11
FOMA, FOCANA volunteers please note the opportunity for you to contribute something which is really helpful for the community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക