ചിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍
25-ന് ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ 10 മണി വരെ ബല്‍വുഡിലുള്ള സീറോ മലബാര്‍
ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്.
ചുരുങ്ങിയ കാലയളവില്‍
ചിക്കാഗോയിലെ മലയാളി സമൂഹത്തില്‍ ഇടംപിടിച്ച ഏറ്റവും അധികം യുവതീ യുവാക്കള്‍
പങ്കെടുക്കുന്ന അസോസിയേഷന് നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ വടംവലി മത്സരം, പൂക്കള
മത്സരം എന്നിവ ഉണ്ടായിരിക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് ജിബിന്‍ ഈപ്പന്,
സെക്രട്ടറി ഷിനോ രാജപ്പന്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ജീന്‍ പുത്തന്‍പുരയ്ക്കല്‍
എന്നിവര്‍ അറിയിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം തിരുവാതിര, നൃത്തം
തുടങ്ങിയ കലാപരിപാടികളും അരങ്ങേറുന്നതാണ്.