Image

ഫിലഡല്‍ഫിയ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം രജതജൂബിലിയുടെ നിറവില്‍

ജോയിച്ചന്‍ പുതുക്കുളം Published on 26 August, 2016
ഫിലഡല്‍ഫിയ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം രജതജൂബിലിയുടെ നിറവില്‍
ഫിലഡല്‍ഫിയ: ശുദ്ധിമതികളില്‍ ശുദ്ധിമതിയും, സ്വര്‍ഗീയരാഞ്ജിയും, ദൈവമാതാവുമായ പരിശുദ്ധ കന്യകമറിയാം അമ്മയുടെ ധന്യനാമത്തില്‍ ആയിരത്തിതൊള്ളായിരത്തി ഒന്ന് മേയ്മാസം പതിനൊന്നിന് സ്ഥാപിതമായ, നോര്‍ത്തീസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ 'സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം ഓഫ് ഫിലഡല്‍ഫിയ' (514 Devereaux Ave) സസന്തോഷം ഇരുപത്തഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ അവസരത്തില്‍ പ. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുനാളിനോട് അനുബന്ധിച്ചു വാര്‍ഷികദിനവുംസില്‍വര്‍ജൂ ബിലിയുംനന്ദിയോടെയുംഏറ്റംഭക്ത്യാദരപൂര്‍വ്വവുംഓഗസ്റ്റ്മാസം 27, 28 തീയതികളില്‍ ആഘോഷിക്കുന്നു.

ഈ ഇടവക പരിശുദ്ധമാതാവിന്റെ പ്രാര്‍ത്ഥനയാല്‍ ഫിലഡല്‍ഫിയയിലും ചുറ്റുപാടും ഉള്ള മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസകുടുംബങ്ങള്‍ക്ക് വേണ്ടതായ ആത്മീയശുശ്രൂഷകള്‍ ഇടവക വികാരി റെവ. ഫാദര്‍ ഡോക്ടര്‍ സാമുവേല്‍ കെ. മാത്യുവിന്റെ നേതൃത്വത്തില്‍ അനുഗ്രഹപ്രദമായ രീതിയില്‍ നിര്‍വ്വഹിച്ചുപോരുന്നു.

ഇടവകയുടെ മുന്‍വികാരിയും നിലക്കല്‍ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസനസഹായ മെത്രാപ്പോലീത്തായുമായ അഭി.ജോഷ്വ മാര്‍ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യസാന്നിധ്യത്തിലും സാഹോദരീ ഇടവകവികാരിമാര്‍, മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് (MOCF), എക്യൂമെനിക്കല്‍ പ്രസ്ഥാനനേതാക്കള്‍, ഇടവകജനങ്ങള്‍, സുഹൃത്തുക്കള്‍, എന്നിവരുടെ സഹകരണത്തിലും 27-നു ശനിയാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നു.

അഭി.തിരുമേനിക്ക് സ്വാഗതമരുളി സ്വീകരിക്കുന്നതോടൊപ്പം സന്ധ്യാനമസ്കാരം, ദേവാലയത്തിനുചുറ്റുമുള്ള സമീപവീഥികളില്‍ കൂടി റാസ ­പ്രദക്ഷിണം, ആശംസാ സമ്മേളനം, സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗാനങ്ങള്‍, രജതജൂബിലി സുവനീര്‍പ്രകാശനം, ആശിര്‍വാദം, ശേഷം അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

28-നു ഞായറാഴ്ച രാവിലെ ഒന്‍പതരമണിക്കു പ്രഭാതനമസ്കാരവും തുടര്‍ന്ന് അഭി.നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തിലും വെരി റെവ. കെ. മത്തായികോറെപ്പിസ്‌കോപ്പായുടെയും റെവ. ഫാദര്‍ എബിപൗലോസിന്റേയും സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍കുര്‍ബ്ബാനയും, പ്രദക്ഷിണവും, ആശിര്‍വാദവും, നേര്‍ച്ചവിളമ്പും ദൈവകൃപയാല്‍ നടത്തുന്നതാണ്.

അമേരിക്കന്‍ ഭദ്രാസനത്തിന്റെ മുന്‍ അധിപനായിരുന്ന കാലംചെയ്ത മാര്‍ബര്‍ണബാസ് തിരുമേനിയേയും, മുന്‍ ഇടവകവികാരിമാരായിരുന്ന വെരിറെവ. ഡോക്ടര്‍ പി. എസ്.സാമുവേല്‍ കോറെപ്പിസ്‌കോപ്പ, അഭി.നിക്കോദിമോസ് മെത്രാപ്പോലീത്താ (അന്ന് റെവ. ഫാദര്‍ എം. ജോണ്‍സന്‍), വെരി റെവ. യൂഹാനോന്‍ റമ്പാന്‍ (പഴയ സെമിനാരി, കോട്ടയം), റെവ. ഫാദര്‍ ബാബു വര്‍ഗ്ഗീസ് എന്നിവരേയും അവരുടെ നിസ്തുല്യമായ സ്‌നേഹത്തിനും, കരുതലിനും, സേവനത്തിനും, പ്രാര്‍ത്ഥനകള്‍ക്കും ഇടവക എന്നും കടപ്പെട്ടിരിക്കുന്നു. എല്ലാവിശ്വാസികളുടെയും പ്രാര്‍ത്ഥനകളും സാന്നിധ്യവും ഇടവക വികാരി റെവ. ഫാദര്‍ ഡോക്ടര്‍ സാമുവേല്‍ കെ. മാത്യുവിന്റേയും ഇടവകജനങ്ങളുടെയും നാമത്തില്‍ ആഹ്വാനംചെയ്യുന്നു. ജൂബിലി സുവനീറിലേക്ക് സഹരിച്ചിട്ടുള്ള എല്ലാവര്ക്കും കോഓഡിനേറ്റര്‍ ബിജുമാത്യു പ്ര ത്യേകം നന്ദി അറിയിക്കുന്നു. പരിശുദ്ധദൈവമാതാവിന്റെ മദ്ധ്യസ്ഥത സകലര്‍ക്കും കോട്ടയായിരിക്കട്ടെ.

Rev. Fr. Dr. Samuel K. Mathew (Vicar)
Mr. AbinBabu (Trustee)
Mr. Thomas Abraham (Secretary)

ഫിലഡല്‍ഫിയ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം രജതജൂബിലിയുടെ നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക