ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരിക്ലിന്റന്റെ ട്രാന്സിഷന്
ടീമില്‍ ക്ലിന്റന് പോളിസി അഡൈ്വസറും വിശ്വസ്ത അനുചരയുമായ നീരാ ടാണ്ടനും.
ഹിലരി പ്രസിഡന്റായാല്‍ ക്യാബിനറ്റ് പദവിയില്‍ ടാണ്ടനെ നിയമിക്കുമെന്നതിന്റെ
സൂചന കൂടിയായി ഇത്. ഒബാമ കെയര്‍ രൂപപ്പെടുത്തുന്നതില്‍ ടാണ്ടന്‍ പ്രധാന
പങ്കു വഹിച്ചിരുന്നു.
ഹിലരി പ്രഥമ വനിതയായിരുന്നകാലത്ത് വിശ്വസ്തയായിരുന്നനീരാ ടാണ്ടനെ ഹിലരി
ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നവംബറില്‍ ഇലക്ഷനുശേഷം ഗവണ്മെന്റ്
രൂപീകരിക്കുന്നതിന് തയാറെപ്പുകള്‍ നടത്തുന്ന ഈ ടീമിന് മുന്‍ ഇന്റീരിയല്‍
സെക്രട്ടറി കെന്‍ സാലസര്‍ അധ്യക്ഷനായിരിക്കും. മുന്‍ ദേശീയ സുരക്ഷാ
ഉപദേഷ്ടാവ് ടോം ഡൊനീലോ, മുന്‍ മിഷിഗണ്‍ ഗവര്‍ണര്‍ ജന്നിഫര്‍ ഗ്രാന്‍ഹോം,
ഹാര്‍വാര്‍ഡ് വാഴ്സിറ്റി ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് പൊളിറ്റിക്സ്
ഡയറക്ടര്‍ മാഗി വില്യംസ് എന്നിവരാണ് ടാണ്ടനെ കൂടാതെ അംഗങ്ങള്‍.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രമ്പും ട്രാന്സിഷന് ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിനും പ്രസിഡന്റായി സ്ഥാനമേല്ക്കുന്നതിനും
മുന്‍പ് നിരവധി സുപ്രധാന കാര്യങ്ങള്‍ ഈ ടീമിന് ചെയ്ത് തീര്‍ക്കാനുണ്ട്.
നാലായിരത്തോളം വരുന്ന രാഷ്ട്രീയ നിയമനങ്ങള്‍ക്കുള്ള ഉദ്യോഗാര്‍ഥികളെ
കണ്ടെത്തുതുന്നതും ഫെഡറല്‍ ഗവമെന്റിന്റെ നാല് ട്രില്യന്‍ ഡോളറിന്റെ ബഡ്ജറ്റ്
രൂപപ്പെടുത്തുന്നതും ഈ ടീമിന്റെ ജോലിയാണ്.
ടാണ്ടന്റെ മെന്റര്‍ കൂടിയായ ജോണ്‍ ഡി പോഡെസ്റ്റ ആണു ഹിലരിയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാള്‍.
ടാണ്ടനിപ്പോള് ആശംസകളുടെ പ്രവാഹമാണ്, ഫേസ്ബുക്കിലും മറ്റും.
മാതാപിതാക്കളുടെ വിവാഹ മോചനത്തിനു ശേഷം ചെറുപ്പത്തില്‍ ഏറെ ദുരിതങ്ങള്‍
സഹിച്ച് പഠനം പൂര്‍ത്തിയാക്കിയ ടാണ്ടന്‍ കാലിഫോര്‍ണിയ വാഴ്സിറ്റിയില്‍
നിന്ന് ഗ്രാജുവേറ്റ് ചെയ്ത്, യേല്‍ വാഴ്സിറ്റിയില്‍ നിന്ന്
നിയമ ബിരുദമെടുത്തു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത് ആന്‍ഡ് ഹ്യുമന്‍
സര്‍വീസില്‍ സീനിയര്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു. 2000ല്‍ ഹിലാരി
ക്ലിന്റന്റെ ഡെപ്യൂട്ടി ക്യാമ്പെയിന് മാനേജരായിരുന്നു.വൈറ്റ് ഹൗസില്‍
ബില്‍ ക്ലിന്റന്റെ ഭരണ കാലത്ത് ഡൊമസ്റ്റിക് പോളിസി അസോസിയേറ്റ്
ഡയറക്ടറായിരുന്നു.