Image

തൈക്കൂടം ബാന്‍ഡിനു വിസ ലഭിച്ചു, ആദ്യ ഷോ ന്യൂയോര്‍ക്കില്‍ ഒക്‌ടോബര്‍ പകുതിയോടെ

ജോര്‍ജ് തുമ്പയില്‍ Published on 26 August, 2016
തൈക്കൂടം ബാന്‍ഡിനു വിസ ലഭിച്ചു,  ആദ്യ ഷോ ന്യൂയോര്‍ക്കില്‍ ഒക്‌ടോബര്‍ പകുതിയോടെ
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് 'തൈക്കൂടം ബ്രിഡ്ജ്' അമേരിക്കയിലേക്ക്. ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മാജിക്കല്‍ മ്യൂസിക്ക് ട്രൂപ്പാണു തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാന്‍ഡായി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവച്ചു. ഇതാദ്യമായാണ് അമേരിക്കയിലേക്ക് പറക്കുന്നത്. നേരത്തെ, ഈ വര്‍ഷമാദ്യം അമേരിക്കയില്‍ ചില പരിപാടികള്‍ നടത്താന്‍ തൈക്കൂടം കരാര്‍ ചെയ്യപ്പെട്ടിരുന്നുവെങ്കിലും സംഘാംഗങ്ങള്‍ക്ക് വിസ ലഭിക്കാതിരുന്നതു മൂലം മുടങ്ങിയിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും വിസ ലഭിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് ഷോ സംഘടിപ്പിക്കുന്നത് ഫ്രീഡിയ എന്റര്‍ടെയന്‍മെന്റ്‌സും, ന്യൂയോര്‍ക്ക് ഹെഡ്ജ് ഇവന്റ്‌സും ചേര്‍ന്നാണ്. ഒക്‌ടോബര്‍ പകുതിയോടെയാണ് തൈക്കൂടം ബ്രിഡ്ജിന്റെ അമേരിക്കയിലെ പരിപാടി. ചെന്നൈ അമേരിക്കന്‍ കൗണ്‍സുലേറ്റില്‍ നടന്ന വിസ അഭിമുഖത്തില്‍ ബാന്റ് അംഗങ്ങള്‍ക്ക് വിസ ലഭിച്ചു. 

ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ഥ് മേനോന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്നു രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗം ആയി മാറി. തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക്, ശിവ, ചത്തെ എന്നീ ആല്‍ബങ്ങള്‍ സോഷ്യല്‍ മീഡിയയിലും യുടൂബിലും വൈറല്‍ ഹിറ്റ് ആയി മാറി. തൈക്കൂടം ബ്രിഡ്ജിന്റെ വന്‍ ഹിറ്റുകളായ ഫിഷ് റോക്കും ഇംഗഌഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായി വേറിട്ട ശൈലിയില്‍ പെര്‍ഫൊം ചെയ്യുന്ന 18 പ്രശസ്ത കലാകാരന്മാരാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത്. മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോയിലും ഏറ്റവുമധികം ആരാധകരുള്ള ബാന്‍ഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്ബുക്കില്‍ ആറു ലക്ഷത്തോളം ആരാധകരുള്ള ഇവരുടെ പാട്ടുകള്‍ യൂടൂബില്‍ 25 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന 18 പ്രഫഷണലുകള്‍ സംഗീതം എന്ന ഒറ്റ വികാരത്തില്‍ ഒന്നിച്ചു ചേര്‍ന്നപ്പോഴാണ് ലോകമെങ്ങുമുള്ള സംഗീത പ്രേമികള്‍ക്കു തൈക്കൂടം ബ്രിഡ്ജ് എന്ന മികച്ച ബാന്‍ഡ് ലഭിച്ചത്.

അമേരിക്കയില്‍ ആദ്യമായി ഒസ്‌കര്‍ മാതൃകയില്‍ മലയാള ചലച്ചിത്ര അവാര്‍ഡ് നിശ നടത്തി വിജയം കൊയ്തതിനു ശേഷമാണ് ന്യൂയോര്‍ക്ക് ഹെഡ്ജ് ഇവന്റ്‌സും ഫ്രീഡിയ എന്റര്‍ടെയിന്‍മെന്റ്‌സും സംയുക്തമായി തൈക്കൂടം ഷോയുമായി എത്തുന്നത്. 

വിവരങ്ങള്‍ക്ക്: 
സജി ജേക്കബ് (516) 6063268


തൈക്കൂടം ബാന്‍ഡിനു വിസ ലഭിച്ചു,  ആദ്യ ഷോ ന്യൂയോര്‍ക്കില്‍ ഒക്‌ടോബര്‍ പകുതിയോടെതൈക്കൂടം ബാന്‍ഡിനു വിസ ലഭിച്ചു,  ആദ്യ ഷോ ന്യൂയോര്‍ക്കില്‍ ഒക്‌ടോബര്‍ പകുതിയോടെതൈക്കൂടം ബാന്‍ഡിനു വിസ ലഭിച്ചു,  ആദ്യ ഷോ ന്യൂയോര്‍ക്കില്‍ ഒക്‌ടോബര്‍ പകുതിയോടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക