Image

നവതേജ് സര്‍ണ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായേക്കും

പി.പി.ചെറിയാന്‍ Published on 26 August, 2016
നവതേജ് സര്‍ണ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായേക്കും
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ അരുണ്‍ സിങ്ങ് റിട്ടയര്‍ചെയ്യുന്ന ഒഴിവില്‍ നവതേജ് സര്‍ണയെ ഇന്ത്യന്‍ അംബാസിഡറായി നിയമിക്കുമെന്നറിയുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ അംബാസിഡറായി യു.കെ.യില്‍ ചുമതല വഹിക്കുന്ന നവതേജ്‌സിംഗിന്റെ സ്ഥാനത്തേക്ക് ശ്രീലങ്കന്‍ അംബാസിഡര്‍ യശ്വര്‍ധര്‍ കുമാര്‍ സില്‍ഹ നിയമിതനാകും.

1980 ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് ബാച്ചില്‍ അംഗമായിരുന്ന നവതേജ് വിദേശകാര്യവകുപ്പില്‍ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു യു.കെ.യില്‍ നിയമനം ലഭിച്ചത്.

വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമിതനാകുന്ന നവതേജ് സരണിന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടിവരിക.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ നവതേജ് ഇസ്രായേല്‍ അംബാസിഡറായും ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

വിദേശകാര്യവകുപ്പിന്റെ വക്താവായി ദീര്‍ഘവര്‍ഷം സേവനം അനുഷ്ഠിച്ച (2002-2008) വ്യക്തി എന്ന പരിചയസമ്പത്ത് നവതേജിന് അവകാശപ്പെട്ടതാണ്.

35 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള അമ്പത്തി ഒമ്പത് വയസ്സുക്കാരനായ നവതേജ്  സൗത്ത് ഏഷ്യാ, മിഡില്‍ ഈസ്റ്റ്, സൗത്ത് അമേരിക്കാ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡിപ്ലോമെറ്റ് മിഷന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. ഉടനെ നിയമനം ഉണ്ടാകുമെന്ന് ഡല്‍ഹിയില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

നവതേജ് സര്‍ണ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായേക്കും
നവതേജ് സര്‍ണ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക