Image

ലോക ഒന്നാം നമ്പര്‍ പദവി ലക്ഷ്യം: പി.വി. സിന്ധു

Published on 27 August, 2016
 ലോക ഒന്നാം നമ്പര്‍ പദവി ലക്ഷ്യം: പി.വി. സിന്ധു
ഹൈദരാബാദ്: ഒളിമ്പിക്‌സില്‍ രാജ്യത്തിന് സ്വര്‍ണ്ണം പോലെ തിളക്കമുള്ള ഒരു വെള്ളി മെഡല്‍ സമ്മാനിച്ചാണ് പി.വി. സിന്ധുവെന്ന ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം റിയോയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. 

മെഡല്‍ തിളക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന സിന്ധു അടുത്ത ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞു.
അടുത്ത് തന്നെ നടക്കുന്ന ലോക സൂപ്പര്‍ സീരീസില്‍ കിരീടം നേടുക. അതുവഴി വനിതാ ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയരുക. 

 റിയോയില്‍ നിന്ന് തിരച്ചെത്തിയ ശേഷം ആധ്രപ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളുടെ വന്‍ സ്വീകരണം ഏറ്റ് വാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിന്ധു തന്റെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

'എന്റെ ഏറ്റവും അടുത്ത ലക്ഷ്യമെന്ന് പറയുന്നത് സൂപ്പര്‍ സീരീസ് കിരീടമാണ്. ഞാനതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പക്ഷെ ആത്യന്തിക ലക്ഷ്യമെന്നത് തീര്‍ച്ചയായും ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയരുക എന്നത് തന്നെയാണ്.

ടൂര്‍ണ്ണമെന്റുകളില്‍ വിജയിക്കുന്നത് പതിവാക്കിയാല്‍ സ്വാഭാവികമായും ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയരാം. അതിനുള്ള പരിശ്രമങ്ങളാണ് ഇനി. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. സിന്ധു മനസ്സു തുറക്കുന്നു.

ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങനുസരിച്ച് സിന്ധുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും ഇല്ല. ഒളിമ്പിക്‌സിന് മുമ്പുളള പത്താം സ്ഥാനത്ത് തന്നെയാണ് സിന്ധു ഇപ്പോഴും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക