Image

ജൈനസന്യാസിപൂര്‍ണ നഗ്‌നനായി ഹരിയാന നിയമസഭയില്‍ പ്രസംഗിച്ചു

Published on 27 August, 2016
ജൈനസന്യാസിപൂര്‍ണ നഗ്‌നനായി ഹരിയാന നിയമസഭയില്‍ പ്രസംഗിച്ചു

ഛണ്ഡീഗഢ്:
ജൈനസന്യാസി പൂര്‍ണ നഗ്‌നനായി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്തു.. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെയായിരുന്നു ഹരിയാന നിയമസഭ ഇത്തരമൊരു പ്രഭാഷണത്തിനു വേദിയായത്.

ജൈനമത നേതാവ് തരുണ്‍ സാഗറാണ് പൂര്‍ണ നഗ്‌നനായി വിധാന്‍ സഭയെ അഭിസംബോധന ചെയ്തു സംസാരിച്ചത്. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും എം.എല്‍.എമാരുടെയും സീറ്റുകള്‍ക്ക് മുകളില്‍ ഡയസില്‍ നിന്നാണ് സന്യാസി സഭയെ അഭിസംബോധന ചെയ്തത്.

 സഭയിലിരുന്നവരെല്ലാം വളരെ ശ്രദ്ധയോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയും ചെയ്തു.
വിദ്യാഭ്യാസ മന്ത്രി രാം വിലാസ് പാസ്വാന്‍ ശര്‍മയുടെ ക്ഷണം സ്വീകരിച്ചാണ് സാഗര്‍ പ്രഭാഷണത്തിന് എത്തിയത്. 

ഭര്‍ത്താവിന്റെ ധര്‍മ്മത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം ഭര്‍ത്താവ് 'ഏര്‍പ്പെടുത്തുന്ന അച്ചടക്ക നിയമങ്ങള്‍' ഭാര്യ പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ഭരണത്തില്‍ രാഷ്ട്രീയം അത്യാവശ്യമാണെന്നു പറഞ്ഞ അദ്ദേഹം ഭര്‍ത്താവ് ധര്‍മ്മവും ഭാര്യ രാഷ്ട്രീയവുമാണെന്ന് പറഞ്ഞു. 'ഭാര്യയ്ക്ക് സുരക്ഷിതത്വം ഒരുക്കുകയെന്നത് ഭര്‍ത്താവിന്റെ കടമയാണ്. ഭര്‍ത്താവ് പറയുന്നതുപോലെ അനുസരിക്കുകയെന്നതാണ് ഭാര്യയുടെ കടമ.

 രാഷ്ട്രീയത്തിനു മേല്‍ ഭരണത്തിന്റെ നിയന്ത്രണമില്ലെങ്കില്‍ നിയന്ത്രണമില്ലാത്ത ആനയെപ്പോലെയാകും അത്' അദ്ദേഹം പറയുന്നു.

പെണ്‍ഭ്രൂണഹത്യയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നാണ് സാഗര്‍ പറയുന്നത്. ഇത് സമൂഹത്തിന്റെ ക്രമം തെറ്റിക്കും.

 കുറ്റകൃത്യങ്ങളിലേക്കും ബലാത്സംഗങ്ങളിലേക്കും നയിക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയമായും സാമൂഹ്യമായും മതപരമായും രംഗത്തുവരണമെന്നും അദ്ദേഹം പറയുന്നു.

പെണ്‍മക്കളില്ലാത്തവര്‍ക്ക് ലോക്‌സഭാ, വിധാന്‍ സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. 

അതുപോലെ പെണ്‍മക്കളില്ലാത്ത കുടുംബത്തിലേക്ക് തങ്ങളുടെ മകളെ വിവാഹം കഴിക്കാന്‍ സമൂഹം തയ്യാറാവരുത്.

 മതപരമായി, പെണ്‍മക്കളില്ലാത്ത വീടുകളില്‍ നിന്നും ദാനം സ്വീകരിക്കില്ലെന്ന് സന്യാസിമാര്‍ തീരുമാനിക്കണം. ഈ രീതി പിന്തുടര്‍ന്നാല്‍ ഫലം പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കും.' അദ്ദേഹം പറയുന്നു.


'നമ്മള്‍ 21ാം നൂറ്റാണ്ടിലാണു ജീവിക്കുന്നത്. എന്നാല്‍ ഇന്നും സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ചു കാണുന്നതു കാണുമ്പോള്‍ എനിക്കു തോന്നുന്നത് നമ്മള്‍ 14ാം നൂറ്റാണ്ടിലാണെന്നാണ്.' അദ്ദേഹം പറയുന്നു.

 പാകിസ്ഥാന്‍ തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ' അയല്‍ രാജ്യം തീവ്രവാദം വളര്‍ത്തുകയാണെന്ന് എല്ലാവര്‍ക്കും അറിയാം.

 ഇന്ത്യയ്ക്കു പ്രശ്‌നമുണ്ടാക്കാന്‍ ഭസ്മാസുരന്മാരെ സൃഷ്ടിക്കുകയാണ്. 

ഒരു തവണ തെറ്റുപറ്റുന്നവര്‍ അജ്ഞനാണെങ്കില്‍ രണ്ടു തവണ തെറ്റുപറ്റുന്നവന്‍ നിഷ്‌കളങ്കനാണെങ്കില്‍, മൂന്നു തവണ തെറ്റുപറ്റുന്നവന്‍ പിശാചാണെങ്കില്‍ തുടരെ തുടരെ തെറ്റുപറ്റുന്നവന്‍ പാകിസ്ഥാനാണ്. തുടര്‍ച്ചയായി മാപ്പുനല്‍കുന്നത് ഇന്ത്യയും.' അദ്ദേഹം പറഞ്ഞു. 
Join WhatsApp News
Tom abraham 2016-08-27 07:10:44

In the 21st century, it is good to be ciivilized, not go 

Like animals. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക