Image

ആറുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Published on 27 August, 2016
ആറുമാസം പ്രായമുള്ള കുഞ്ഞിനെ  തെരുവുനായ കടിച്ചു
തൃശൂര്‍ : ആറുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുപരിക്കേല്‍പ്പിച്ചു. കുത്താംമ്പുള്ളി ചാമുണ്ഡി നഗര്‍ വിനോദിന്റെ മകള്‍ താരയ്ക്കാണ് പരിക്കേറ്റത്. 

മുറ്റത്തിരുത്തി കുളിപ്പിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് നായ ചാടി വീഴുകയായിരുന്നു. മൂന്നുവയസുകാരന്‍ ആദര്‍ശിനും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

അതേസമയം കഴിഞ്ഞ ദിവസവും തൃശൂരില്‍ നാല് സ്‌കൂള്‍ കുട്ടികളടക്കം ആറു പേരെ കടിച്ച തെരുവുനായ ചത്തു. പേപ്പട്ടിയാണോയെന്ന് സംശയമുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക