Image

നടി ഇവാ പവിത്രനും ക്യാമറാമാന്‍ പ്രതീഷ് എം.വര്‍മയും വിവാഹിതരായി

Published on 27 August, 2016
നടി ഇവാ പവിത്രനും ക്യാമറാമാന്‍ പ്രതീഷ് എം.വര്‍മയും വിവാഹിതരായി
മലയാള സിനിമാലോകത്തു നിന്നും മറ്റൊരു താരവിവാഹം കൂടി. നടി ഇവാ പവിത്രനും ക്യാമറാമാന്‍ പ്രതീഷ് എം.വര്‍മയും വിവാഹിതരായി. 

തൃശൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ജയറാം, പാര്‍വതി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

അന്തരിച്ച സംവിധായകന്‍ പവിത്രന്റെ മകളാണ് ഇവ പവിത്രന്‍. വി.കെ പ്രകാശ് സംവിധാനം ചെയ്ത ഓണ്‍ ദ് റോക്‌സ് എന്ന ചിത്രത്തിലൂടെ നായികയായിരുന്നു.

 പൃഥ്വിരാജിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത കൃത്യം എന്ന ചിത്രത്തിലും മോഹന്‍ സംവിധാനം ചെയ്ത ദ് ക്യാമ്പസ് എന്ന ചിത്രത്തിലും ഇവ അഭിനയിച്ചിരുന്നു. കലാമണ്ഡലം ക്ഷേമാവതിയാണ് മാതാവ്. ലക്ഷ്മിയാണ് സഹോദരി.

മലയാളത്തിലെ ശ്രദ്ധേയരായ യുവ ഛായാഗ്രാഹകരില്‍ ഒരാളാണ് പ്രതീഷ് വര്‍മ. തൃശൂരില്‍ സ്വദേശിയായ പ്രതീഷ് മുംബൈയിലാണ് താമസം.

 2012ല്‍ പുറത്തിറങ്ങിയ വി.കെ പ്രകാശിന്റെ പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രതീഷ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. കിളി പോയ്, കോഹിനൂര്‍, ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലവ്, 1983, ഏഴു സുന്ദരരാത്രികള്‍, മംഗ്‌ളീഷ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് പ്രതീഷാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക