Image

പി.എ. സീതി മാസ്റ്റര്‍ ദേശിയ അംഗീകാരത്തിന്റെ നിറവില്‍

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 27 August, 2016
 പി.എ. സീതി മാസ്റ്റര്‍ ദേശിയ അംഗീകാരത്തിന്റെ നിറവില്‍
കൊടുങ്ങല്ലൂര്‍: അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍ ഹൈസ്‌കൂളിലെ സാമൂഹികശാസ്ത്രം അധ്യാപകന്‍ പി.എ. സീതി വീണ്ടും അംഗീകാരത്തിന്റെ നിറവില്‍. 2013ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സീതിയെ ഇത്തവണ ദേശീയ അധ്യാപക അവാര്‍ഡാണ് തേടിയെത്തിയത്.

മുന്‍ നിയമസഭ സ്പീക്കര്‍ പരേതനായ കെ.എം. സീതിസാഹിബിന്റെ മകള്‍ ഐശാബിയുടെയും പരേതനായ പതിയാശ്ശേരി അഡ്വ. പി.എ. ഹൈദ്രോസിന്റെയും മകനാണ് പി എ സീതി മാസ്‌റ്റെര്‍. നസീമയാണ് ഭാര്യ, ഡോ. സക്കീര്‍ ഹുസൈന്‍ ഫൗണ്ടേഷന്‍ അധ്യാപക അവാര്‍ഡ്, ദുബായ് റിസോഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് ഫോറത്തിന്റെ അധ്യാപക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ദേശീയ അധ്യാപക അവാര്‍ഡിനോടൊപ്പമുള്ള 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് സീതിയുടെ തീരുമാനം. 

ഇദ്ദേഹം കൊടുങ്ങല്ലൂരിലെ ജീവകാരുന്ന്യ സംഘടനയായ അലര്‍ട്ട് കൊടുങ്ങല്ലൂര്‍ ,റോട്ടെറി ക്ലബ് തുടങ്ങി നിരവധി സാമൂഹികസാംസ്‌കാരിക, ജീവകാരുണ്യ സംഘടനകളുടെ സംഘാടകനും ഭാരവാഹിയുമാണ്. മുസ്ലിംലീഗിന്റെ അധ്യാപക സംഘടനയുടെ സംസ്ഥാന ഭാരവാഹികൂടിയായ ഇദ്ദേഹം മികച്ച പ്രാസംഗികനാണ്. 2013ല്‍ ലഭിച്ച മികച്ച അധ്യാപകനുള്ള സര്‍ക്കാരിന്റെ അവാര്‍ഡ് പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച ഗ്രേഡ് നേടുന്ന കുട്ടികള്‍ക്കായി നല്‍കിവരുന്നു. രണ്ട് ജീവചരിത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 

 പി.എ. സീതി മാസ്റ്റര്‍ ദേശിയ അംഗീകാരത്തിന്റെ നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക