Image

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ദ്വൈവാര്‍ഷിക സമ്മേളനം ബംഗ്ലൂരില്‍

Published on 27 August, 2016
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ദ്വൈവാര്‍ഷിക സമ്മേളനം ബംഗ്ലൂരില്‍
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പത്താമത് ദ്വൈവാര്‍ഷിക സമ്മേളനം ബംഗ്ലൂരില്‍ ആരംഭിച്ചു.

ബംഗ്ലൂരിലെ ഹോട്ടല്‍ ക്യാപിറ്റോളില്‍ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിന് വേള്‍ഡ് മലയാളി കൗണ്‍സിലും പ്രവാസികളും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. മലയാളികളുടെ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്താനും പ്രചരിപ്പിക്കാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബംഗ്ലൂരു പ്രസിഡന്റ് സി. പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ജെ. അലക്‌സാണ്ടര്‍, ഗ്ലോബല്‍ ചെയര്‍മാന്‍ വി.സി. പ്രവീണ്‍, ഗ്ലോബല്‍ പ്രസിഡന്റ് ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, എ.എസ് ജോസ്, ജോണി കുരുവിള, പോള്‍ ഫെര്‍ണാണ്ടസ്, ടി.പി. ശ്രീനിവാസന്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ്, എന്നിവര്‍ സംസാരിച്ചു.

അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങി 50 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 400 ഓളം പ്രതിനിധികളും ഇന്ത്യ റീജിയണിനെ പ്രതിനിധീകരിച്ച് വിവിധ പ്രോവിന്‍സുകളിലെ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ദ്വൈവാര്‍ഷിക സമ്മേളനം ബംഗ്ലൂരില്‍വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ദ്വൈവാര്‍ഷിക സമ്മേളനം ബംഗ്ലൂരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക