Image

ബിഡബ്ല്യൂഒസി കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 11-ന്

Published on 27 August, 2016
ബിഡബ്ല്യൂഒസി കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 11-ന്
ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ സംയുക്താഭിമുഖ്യത്തില്‍ ആണ്ടു തോറും നടത്തിവരാറുള്ള സുവിശേഷ മഹായോഗം ഈ വര്‍ഷം യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് സെപ്റ്റംബര്‍ 11- തിയതി ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക് നടത്തപ്പെടുന്നു. ഞായറാഴ്ച സന്ധ്യാനമസ്‌കാരത്തോടുകൂടി ആരംഭിക്കുന്ന സുവിശേഷയോഗത്തില്‍ ബിഡബ്ല്യൂഒസി കൊയറിന്റെ ഗാനശുശ്രൂഷയും അതേ തുടര്‍ന്നു തിരുവചന പ്രഘോഷണവും നടക്കും. 

ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദെമത്രിയോസ് മെത്രാപ്പോലീത്താ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പ്രസ്തുത യോഗത്തിലേക്ക് പ്രായഭേദമന്യേ ഏവരേയും ദൈവനാമത്തില്‍ സസന്തോഷം സ്വാഗതം ചെയ്യുന്നു.

യോഗത്തിന്റെ വിജയത്തിനായി ബഹുമാനപ്പെട്ട എകെ ചെറിയാന്‍ അച്ചന്റെ നേതൃത്വത്തിലുള്ള ഒരു വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം പ്രതീക്ഷിക്കുന്ന കൃത്യം 8 മണിയോടുകൂടി യോഗം പര്യവസാനിക്കുന്നതാണ്.


ബിഡബ്ല്യൂഒസി കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 11-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക