Image

ക്ലിന്റണ്‍ ഫൗണ്ടേഷന്‍ ദാതാക്കളില്‍ ബംഗ്ലാദേശ് നൊബേല്‍ ജേതാവും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 27 August, 2016
ക്ലിന്റണ്‍ ഫൗണ്ടേഷന്‍ ദാതാക്കളില്‍ ബംഗ്ലാദേശ് നൊബേല്‍ ജേതാവും (ഏബ്രഹാം തോമസ്)
ക്ലിന്റണ്‍ ഫൗണ്ടേഷന് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കകുയാണ്. അസോസിയേറ്റഡ് പ്രസിന്റെ പുതിയ വെളിപ്പെടുത്തല്‍ ബംഗ്ലാദേശ് സാമ്പത്തിക വിദഗ്ദ്ധനും നോബേല്‍ ജേതാവുമായ മുഹമ്മദ് യൂനുസും ഉള്‍പ്പെടുന്നു. ബംഗ്ലാദേശിലെ നിര്‍ധനരായ വ്യവസായികളെ സഹായിക്കുവാന്‍ യൂനുസ് ആരംഭിച്ച മൈക്രോ ക്രെഡിറ്റിനുവേണ്ടി മൂന്നു തവണ ഹിലരി ക്ലിന്റണെ കാണുകയും ടെലിഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഔദ്യേഗിക തലത്തില്‍ ബംഗ്ലാദേശ് ഗവണ്‍മെന്റ് യൂനുസിന്റെ സ്ഥാപനത്തെയും ഇടപാടുകളിലെ ക്രമക്കേടുകളെയും കുറിച്ച് അന്വേഷണം നടത്തുന്ന വേളയിലായിരുന്നു ഇത്. ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ യൂനുസിന് ബാങ്കിന്റെ ബോര്‍ഡംഗത്വം രാജി വെയ്‌ക്കേണ്ടിവന്നു.

ഇക്കാലമത്രയും തന്നെ സഹായിക്കുവാന്‍ യൂനുസ് ഹിലരിയോട് ആവശ്യപ്പെട്ടിരുന്നു. തനറെ കീഴ്ജീവനക്കാരോട് യൂനുസിനെ സഹായിക്കുവാന്‍ മാര്‍ഗം കണ്ടെത്തുവാന്‍ ഹിലരി നിര്‍ദ്ദേശിച്ചതായി എപി പറയുന്നു. യൂനുസിന്റെ ബാങ്കിന്റെ അമേരിക്കന്‍ സ്ഫടപനം(ഇത് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നതാണ്) ഗ്രാമീണ്‍ അമേരിക്ക ക്ലിന്റണ്‍ ഫൗണ്ടേഷന് 1 ലക്ഷം മുതല്‍ രണ്ടരലക്ഷം വരെ ഡോളര്‍ സംഭാവന നല്‍കി. ക്ലിന്റണ്‍ ഗ്ലോബല്‍ ഇനിഷീയേറ്റീവ്‌സിന്റെ വാര്‍ഷികമീറ്റിംഗുകളില്‍ പങ്കെടുക്കുവാനുള്ള ഫീസ് ആയിരുന്നു ഇതെന്ന് ബാങ്കിന്റെ വക്താവ് ബെക്കി ആഷ് പറഞ്ഞു. യൂനുസിന്റെ തന്നെ അദ്ധ്യക്ഷതയിലുള്ള ഗ്രാമീണ്‍ റിസര്‍ച്ച് 25000 ത്തിനും 50000 ത്തിനും ഇടയില്‍ ഡോളര്‍ ഫൗണ്ടേഷന് നല്‍കി. ഇത് ബംഗ്ലാദേശില്‍ നിന്നുള്ള ഒരു ദാതാവിന്റെ വിവരം. 

മറ്റൊരു വിവരം ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സചേഞ്ച് മീറ്റിംഗുമായി ബന്ധപ്പെട്ടതാണ്. ഹിലരിയുടെ ഇ-മെയില്‍ അനുസരിച്ച് മീറ്റിംഗില്‍ പങ്കെടുത്ത ബ്ലാക്ക് സ്റ്റോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്റെ ആവശ്യപ്രകാരം അടുത്ത ദിവസം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ നല്‍കാന്‍ നടപടികള്‍ ആരംഭിച്ചു. ഇത് 2009  സെപ്തംബറിലായിരുന്നു. ഡിസംബറില്‍ കെന്‌നി സെന്‍ര്‍ ഓണേഴ്‌സില്‍ ഹിലരിയും ഷ്വാര്‍സ്മാനും ഭാര്യ ക്രിസ്റ്റീനും ഒരേ ടേബിളിന്‍ ഒപ്പം ഇരുന്നു. ബ്ലാക്ക് സ്റ്റോണ്‍ ക്ലിന്റണ്‍ ഫൗണ്ടേഷന് രണ്ടര ലക്ഷത്തിനു 5 ലക്ഷത്തിനു ഇടയില്‍ ഡോളര്‍ സംഭാവന നല്‍കി. ഇതിന് പുറമെ ബ്ലാക്ക് സ്റ്റോണിന്റെ ഉന്നത ഉദ്യേഗസ്ഥര്‍ വ്യക്തിപരമായി 3,75,000 മുതല്‍ 8,00,000 വരെ ഡോളര്‍ നല്‍കിയെന്ന് എപി പറയുന്നു.

2009 ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുമ്പോള്‍ ഹിലരിയും മുന്‍പ്രസിഡന്റും ഭര്‍ത്താവുമായ ബില്‍ ക്ലിന്റണും എല്ലാ ജീവനക്കാരും നല്‍കാറുള്ളതുപോലെ വൈരുദ്ധ്യ താല്‍പര്യങ്ങള്‍ ഇല്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞ നല്‍കിയിരുന്നു എന്നും എപി ഓര്‍മ്മിപ്പിക്കുന്നു. ഹിലരി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നപ്പോള്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരല്ലാതെ അവരെ സന്ദര്‍ശിച്ച 154 പേരില്‍ കുറഞ്ഞത് 85 പേരെങ്കിലും ഫൗണ്ടേഷന് സംഭാവന നല്‍കി എന്ന് എപി ആരോപിക്കുന്നു.

ദാതാക്കളും ഹിലരിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ അധികാരം ഏല്‍ക്കുമ്പോള്‍ നല്‍കിയ ഉടമ്പടിക്ക് വിരുദ്ധമല്ല. എന്നാല്‍ ഈ കൂടിക്കാഴ്ചകളും സംഭാവനകളും ആരെങ്കിലും ബന്ധിപ്പിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും എപി പറയുന്നു.

ബില്‍ ക്ലിന്റണില്‍ പുതിയ പ്രസ്താവന അനുസരിച്ച് ഇനി വിദേശദാതാക്കളില്‍ നിന്ന് സംഭാവന സ്വീകരിക്കില്ല. എന്നാല്‍ ഇതുവരെ കുറഞ്ഞത് 6000 പേരില്‍ നിന്ന് ബില്യണ്‍ ഡോളറിലധികം സ്വീകരിച്ചതിന്റെ ധാര്‍മ്മികത ഹിലരിക്ക് വിശദീകരിക്കേണ്ടി വരുമെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡഗ്ലസ് വൈറ്റ് പറഞ്ഞു.

വൈറ്റ്ഹൗസിന്റെ എത്തിക്‌സ് വിഭാഗത്തില്‍ മുന്‍പ് പ്രവ്ത്തിച്ചിട്ടുള്ളവരും ഇക്കാര്യത്തില്‍ ഹിലരി ശ്രദ്ധാപൂര്‍വം തീരുമാനം എടുക്കണമെന്ന അഭിപ്രായക്കാരാണ്. ധാര്‍മ്മികതയോട് തനിക്ക് ഉത്തരവാദിത്വമുണ്ട് എന്ന സന്ദേശം മറ്റുള്ളവരില്‍ എത്തിക്കുവാന്‍ ഹിലരിക്ക്  ബാദ്ധ്യതയുണ്ട് എന്ന് ഇവര്‍ പറയുന്നു.



ക്ലിന്റണ്‍ ഫൗണ്ടേഷന്‍ ദാതാക്കളില്‍ ബംഗ്ലാദേശ് നൊബേല്‍ ജേതാവും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക