Image

ഫ്‌ളോറല്‍ പാര്‍ക്ക് സെന്‍റ് മേരീസ് പള്ളിയില്‍ ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 10, 11 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2016
ഫ്‌ളോറല്‍ പാര്‍ക്ക് സെന്‍റ് മേരീസ് പള്ളിയില്‍ ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 10, 11 തീയതികളില്‍
ന്യൂയോര്‍ക്ക്: ഫ്‌ളോറല്‍ പാര്‍ക്ക് സെന്‍റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബര്‍ 10, 11 തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസനത്തിലെ ന്യൂയോര്‍ക്ക് , ഫ്‌ളോറല്‍ പാര്‍ക്ക് സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബര്‍ പത്താം തീയതി ശനിയാഴ്ചയും സെപ്റ്റംബര്‍ പതിനൊന്നാം തീയതി ഞായറാഴ്ച്ചയും ഭക്ത്യാദരപൂര്‍വം നടത്തപ്പെടുന്നതാണ്.

സെപ്റ്റംബര്‍ പത്താം തീയതി ശനിയാഴ്ച വൈകിട്ട് 5 .30 ന് കൊടി ഉയര്‍ത്തുന്നതും 6 മണിക്ക് സന്ധ്യാ പ്രാത്ഥനയും വൈകിട്ട് ഏഴു മണിക്ക് മലങ്കരയുടെ യാക്കൂബ് ബുര്‍ദ്ദാന ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രാധാന കാര്‍മ്മികത്വത്തിലും അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്, ക്‌­നാനായ ഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് എന്നീ തിരുമേനിമാരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടുന്നതാണ്. തുടര്‍ന്ന് പ്രദിക്ഷണവും, 9.30-നു ഡിന്നറും ഉണ്ടായിരിക്കും..

പതിനൊന്നാം തീയതി ഞായറാഴ്ച്ച രാവിലെ എട്ടു മണിക്ക് പ്രഭാത പ്രാത്ഥനയും 8 .45 ന് വിശുദ്ധ കുര്‍ബാനയും 10 .30 ന് ആശീര്‍വ്വാദം 1.30 നേര്‍ച്ചവിളമ്പും സ്‌­നേഹവിരുന്നോടും കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതായിരിക്കും..

പെരുന്നാള്‍ ഏറ്റം സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവക ചെയ്തു കഴിഞ്ഞു. മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വികാരി റവ.ഫാ.ജെറി ജേക്കബ് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

(Address - 26 North Tyson Avenue, Floral Park, NY 11001)

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജെറി ജേക്കബ് (വികാരി) 845 519 ­9669 , ജോര്‍ജ് മാത്യു (സെക്രട്ടറി) 516 236 2170, ജോര്‍ജ് മാറാച്ചേരില്‍ (516 395 ­1672). 
ഫ്‌ളോറല്‍ പാര്‍ക്ക് സെന്‍റ് മേരീസ് പള്ളിയില്‍ ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 10, 11 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക