Image

മഴ ലഭിക്കാന്‍ ആസാമില്‍ തവളക്കല്യാണം

Published on 27 August, 2016
മഴ ലഭിക്കാന്‍ ആസാമില്‍ തവളക്കല്യാണം

   ദിസ്പുര്‍: ആസാമില്‍ മഴ ലഭിക്കാന്‍ തവളക്കല്യാണം. ജോര്‍ഹത് ജില്ലയിലെ റോംഗ്‌ദോയി ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ നൂറുകണക്കിന് ഗ്രാമീണരുടെ സാന്നിദ്ധ്യത്തിലായിരുന്നു തവളക്കല്യാണം നടന്നത്. തവളകളെ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിപ്പിച്ചാല്‍ മഴ ലഭിക്കുമെന്നാണ് വിശ്വാസം. 

കാലവര്‍ഷം കുറഞ്ഞതിനെ തുടര്‍ന്ന് ആസാമിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. റോംഗ്‌ദോയി ഗ്രാമവും കടുത്ത വരള്‍ച്ചയിലാണ്. കൃഷിസ്ഥലങ്ങള്‍ പലതും വരണ്ടുണങ്ങി കിടക്കുകയാണ്. ഇതാണ് ഗ്രാമീണരെ തവളക്കല്യാണം നടത്താന്‍ പ്രേരിപ്പിച്ചത്. തവളകളെ കല്യാണം കഴിപ്പിച്ചാല്‍ വരുണ ദേവന്‍ പ്രസാദിക്കുമെന്നും അതിലൂടെ മഴ ലഭിക്കുമെന്നുമാണ് ഗ്രാമീണരുടെ വിശ്വാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക