Image

തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റി

Published on 27 August, 2016
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം  പാളംതെറ്റി

തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം  കറുകുറ്റിയില്‍ പാളംതെറ്റി.  പുലര്‍ച്ചെ രണ്ടിന് ശേഷമാണ് അപകടമുണ്ടായത്.

നിസാര പരിക്കേറ്റ ഏതാനും പേരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.

പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ സ്ഥിരീകരിച്ചു. സ്‌റ്റേഷന്‍ വിട്ട ഉടനെയായതിനാല്‍ ട്രെയിന് വേഗം കുറവായിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. ട്രെയിനിലെ 12 ബോഗികളാണ് പാളംതെറ്റിയത്. ബോഗികള്‍ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക