Image

ആശുപത്രിയില്‍ കുട്ടികള്‍ പരസ്‌പരം മാറി ; ആണ്‍കുട്ടിക്ക്‌ വേണ്ടി ബന്ധുക്കള്‍ തര്‍ക്കത്തില്‍

Published on 27 August, 2016
ആശുപത്രിയില്‍ കുട്ടികള്‍ പരസ്‌പരം മാറി ; ആണ്‍കുട്ടിക്ക്‌ വേണ്ടി ബന്ധുക്കള്‍ തര്‍ക്കത്തില്‍

ഹൈദരാബാദ്‌: പ്രസവവിവരം ആശുപത്രി ജീവനക്കാര്‍ തെറ്റായി അറിയിച്ചതിനെ തുടര്‍ന്ന്‌ കുട്ടികളെ മാറിപ്പോയ സംഭവത്തില്‍ ദുരിതത്തിലായത്‌ രണ്ട്‌ കുഞ്ഞുങ്ങള്‍. സംഭവത്തില്‍ രണ്ട്‌ അമ്മമാരും ആണ്‍കുട്ടിക്ക്‌ വേണ്ടി വാദിച്ച്‌ രംഗത്തെത്തി.


പെണ്‍കുട്ടിയെ ലഭിച്ച സ്‌ത്രീ മുലയൂട്ടാന്‍ പോലും തയ്യാറാകാതെ ആണ്‍കുട്ടിയെ വേണമെന്ന വാശി തുടരുകയും ചെയ്യുകയാണ്‌. ഹൈദരാബാദിലെ ഗവണ്‍മെന്റ്‌ ആശുപത്രിയിലാണ്‌ സംഭവം.

ഇതിനെത്തുടര്‍ന്ന്‌ കുട്ടികളുടെ ശരിയായ മാതാവിനെ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ ടെസ്റ്റ്‌ നടത്താനൊരുങ്ങുകയാണ്‌ ആശുപത്രി അധികൃതര്‍.
രമാദേവി, രജിത എന്നിവര്‍ക്ക്‌ മിനുട്ടുകളുടെ വ്യത്യാസത്തിലായിരുന്നു പ്രസവം. ഇരുവരുടേതും സിസേറിയനായിരുന്നു. ആദ്യം പ്രസവിച്ചത്‌ രമയായിരുന്നു. ആണ്‍കുട്ടിയാണ്‌ ജനിച്ചത്‌. ഈ വിവരം അറിയിക്കാനായി നഴ്‌സുമാര്‍ ലേബര്‍ റൂമിന്‌ പുറത്തെത്തി.

രമയുടെ ബന്ധുക്കളെ അന്വേഷിച്ചപ്പോള്‍ എത്തിയത്‌ രജിതയുടെ ബന്ധുക്കള്‍. ബന്ധുക്കള്‍ മാറിയെന്നറിയാതെ ജനിച്ചത്‌ ആണ്‍കുഞ്ഞാണെന്ന്‌ അവരെ വിവരമറിയിച്ചു.

തുടര്‍ന്ന്‌ രജിതയ്‌ക്ക്‌ പെണ്‍കുഞ്ഞ്‌ പിറന്നത്‌ അറിയിക്കാനെത്തിയപ്പോള്‍ പ്രശ്‌നമായി. രജിതയുടെ ബന്ധുക്കള്‍ക്ക്‌ ഇത്‌ സ്വകാര്യമായില്ല. തങ്ങളോട്‌ ആദ്യം പറഞ്ഞത്‌ ആണ്‍കുഞ്ഞാണ്‌ എന്നാണെന്ന്‌ കാണിച്ച്‌ ഇവര്‍ പോലീസിനും ആശുപത്രി അധികൃതര്‍ക്കും പരാതി നല്‍കുകയും ചെയ്‌തു.
രജിത പ്രസവിച്ച കുട്ടിക്കു മുലപ്പാല്‍ പോലും കൊടുക്കാതെ വന്നതോടെ രംഗം വഷളായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക