Image

`സ്‌ക്രാംജെറ്റ്‌' റോക്കറ്റ്‌ ഐഎസ്‌ആര്‍ഒ വിജയകരമായി പരീക്ഷിച്ചു

Published on 27 August, 2016
`സ്‌ക്രാംജെറ്റ്‌' റോക്കറ്റ്‌ ഐഎസ്‌ആര്‍ഒ വിജയകരമായി പരീക്ഷിച്ചു
തേിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലുമായി ഐഎസ്‌ആര്‍ഒ. വിക്ഷേപണം കഴിഞ്ഞാല്‍ അന്തരീക്ഷവായുവിനെ സ്വയം ആഗിരണംചെയ്‌ത്‌ ഇന്ധനം കത്തിക്കുന്ന `സ്‌ക്രാംജെറ്റ്‌' എന്‍ജിന്‍ റോക്കറ്റ്‌ ഐഎസ്‌ആര്‍ഒ വിജയകരമായി പരീക്ഷിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന്‌ രാവിലെ ആറ്‌ മണിയോടെയായിരുന്നു വിക്ഷേപണം. ശനിയാഴ്‌ച വൈകീട്ട്‌ 6.30ഓടെ വിക്ഷേപണത്തിന്റെ കൗണ്ട്‌ഡൗണ്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം വിഎസ്‌എസ്‌സിയില്‍ വികസിപ്പിച്ച രോഹിണി റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ ആര്‍.എച്ച്‌. 560 (എടിവി) ന്റെ രണ്ടാം ഘട്ടം മാറ്റി പകരം സ്‌ക്രാംജെറ്റ്‌ എന്‍ജിന്‍ ഘടിപ്പിക്കുകയായിരുന്നു.

നിലവില്‍ റോക്കറ്റ്‌ വിക്ഷേപിക്കുമ്പോള്‍ എന്‍ജിന്‍ ജ്വലിപ്പിക്കുന്നതിനായി ഇന്ധനവും ഓക്‌സൈഡുകളുമാണ്‌ ഉപയോഗിക്കുന്നത്‌. ഓക്‌സൈഡുകള്‍ക്ക്‌ പകരമായി അന്തരീക്ഷത്തില്‍നിന്ന്‌ ഓക്‌സിജന്‍ നേരിട്ട്‌ സ്വീകരിച്ച്‌ ജ്വലനത്തിന്‌ ഉപയോഗിക്കുന്നതാണ്‌ സ്‌ക്രാംജെറ്റ്‌ എന്‍ജിനുകളുടെ പ്രത്യേകത. ഒന്നാം ഘട്ടത്തിലുള്ള രോഹിണി റോക്കറ്റ്‌ എന്‍ജിന്‍ ഉപയോഗിച്ച്‌ എടിവി 70 കിലോമീറ്റര്‍ പറന്ന റോക്കറ്റ്‌ എരിഞ്ഞു തീര്‍ന്നു. അടുത്ത അഞ്ച്‌ സെക്കന്‍ഡാണ്‌ സ്‌ക്രാംജെറ്റ്‌ പ്രവര്‍ത്തിപ്പിച്ചത്‌.

കഴിഞ്ഞ ജൂലൈ 28ന്‌ വിക്ഷേപണത്തിന്‌ തയാറെടുത്തെങ്കിലും ചെന്നൈയില്‍നിന്ന്‌ പോര്‍ട്ട്‌ബ്‌ളയറിലേക്ക്‌ പോയ വ്യോമസേന വിമാനം കാണാതായതോടെ മാറ്റുകയായിരുന്നു. നിലവില്‍ ചൈന, റഷ്യ, അമേരിക്ക, ഫ്രാന്‍സ്‌ പോലുള്ള വമ്പന്‍ രാജ്യങ്ങളില്‍ ഈ സാങ്കേതികത ഉപയോഗിക്കുന്നുണ്ട്‌. ശബ്ദത്തേക്കാള്‍ ആറുമടങ്ങ്‌ വേഗത്തില്‍ കുതിക്കാന്‍ കഴിവുള്ളതാണ്‌ വിക്ഷേപണ വാഹനം.

ആര്‍എച്ച്‌ ശ്രേണിയിലുള്ള രണ്ട്‌ റോക്കറ്റുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ്‌ പുതിയ റോക്കറ്റിന്റെ രൂപകല്‍പന. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക