Image

തെരുവുനായ ശല്യം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം: പിണറായി

Published on 27 August, 2016
തെരുവുനായ ശല്യം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം: പിണറായി
തേിരുവനന്തപുരം: തെരുവുനായശല്യം പരിഹരിക്കാന്‍ നിയമം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അഡ്വ. ഭൂഷണിന്റെ കത്തിന്‌ നല്‍കിയ മറുപടിക്കത്തിലാണ്‌ ഇക്കാര്യം.

 കേരളത്തില്‍ നായ്‌ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കേസ്‌ നല്‍കുമെന്ന്‌ ഭൂഷണ്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇതിനാണ്‌ പിണറായി മറുപടി നല്‍കിയത്‌. തെരുവുനായ ശല്യം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിതാങ്കള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ അത്ഭുതമുണ്ട്‌.കേരളത്തിലുടനീളം നായ്‌ക്കളെ കൊന്നൊടുക്കുന്നുവെന്നാണ്‌ താങ്കള്‍ ധരിച്ചതെന്ന്‌ തോന്നുന്നു. നായ്‌ക്കളെ കൊല്ലാന്‍ ചര്‍ച്ചയൊന്നു നടത്തിയിട്ടില്ല. പിണറായി തുടര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക