Image

ഫോമാ ചരിത്രത്തിലേക്ക് നടന്നു കയറുന്നു ..ആര്‍സിസി പ്രോജക്ട് സമര്‍പ്പണം

അനില്‍ പെണ്ണുക്കര Published on 28 August, 2016
ഫോമാ ചരിത്രത്തിലേക്ക് നടന്നു കയറുന്നു ..ആര്‍സിസി പ്രോജക്ട് സമര്‍പ്പണം
ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് തണല്‍ നല്‍കി ഫോമാ ജന ഹൃദയങ്ങളിലേക്ക് കടക്കുന്നു. ഫോമയുടെ എക്കാലത്തെയും മികച്ച കാരുണ്യ പദ്ധതി ഫോമാ ­ആര്‍ സി സി പ്രോജക്ട് നാളെ രാവിലെ 10.30 നു രാജ്യത്തിനു സമര്‍പ്പിക്കുമെന്ന് ഫോമാ സെക്രെട്ടറി ഷാജി എഡ്വേര്‍ഡ് പറഞ്ഞു.

ഞങ്ങളുടെ കമ്മിറ്റിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം കാണുന്ന ദിവസം കൂടിയാണ് നാളെ. 2015 ആഗസ്ത് 15 
നു തുടങ്ങിയ പ്രവര്‍ത്തനം ഈ ആഗസ്ത് 29 നു ഔദ്യോഗികമായി അവസാനിക്കുമ്പോള്‍ ആയിരക്കണക്കിന് രോഗികളായ കുഞ്ഞുങ്ങളെ പുതു ജീവിതത്തിലേക്ക്
കൈപിടിച്ച് ഉയര്‍ത്തുവാന്‍ സാധിക്കുന്നു എന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. അമേരിക്കന്‍ മലയാളികള്‍ ശരീരവും മനസ്സും അര്‍പ്പിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഫോമാ ആര്‍ സി സി പ്രോജക്ട്.

ആഗസ്ത് 29 നു  തിരുവനതപുരം ആര്‍ സി സി യില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ കേരളം സംസ്ഥാന ആരോഗ്യ  മന്ത്രി കെ.കെ ഷൈലജ ഉത്­ഘാടനം നിര്‍വഹിക്കുമ്പോള്‍ പ്രോജക്ടിന്റെ രക്ഷാധികാരി ഡോ: എം. വി പിള്ള, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജോസ് എബ്രഹാം എന്നിവര്‍ ചടങ്ങില്‍ അമേരിക്കന്‍ മലയാളികളുടെ പ്രതിനിധികളായി പങ്കെടുക്കുന്നു. ഈ പ്രോജക്ടിന് ഒരു ഡോളര്‍ തന്നു സഹായിച്ച വ്യക്തിയുടെ മനസ്സാന്നിധ്യം വരെ അവിടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്ഷാ-ജി എഡ്വേര്‍ഡ് പറഞ്ഞു.

പദ്ധതി നടക്കുമോ നടക്കുമോ എന്നആശങ്ക പങ്കു വച്ചവരും പിന്നീട് ഒപ്പം കൂടിയത് കൗതുകമായി. ഞാനും ആനന്ദന്‍ നിരവേലും 2014 തെരഞ്ഞെടുപ്പ് സമയത്തു ജയിച്ചാല്‍ എന്തെങ്കിലും നല്ലൊരു പ്രോജക്ട് ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. പല പദ്ധതികളും പൊന്തി വന്നു. അപ്പളാണ് ഞാന്‍ ഇങ്ങനെ ഒരു ആശയം പറഞ്ഞത്. അദ്ദേഹത്തിന് സന്തോഷമായി, ജയിക്കട്ടെ ഇത് തന്നെ നമുക്ക് നടത്തി എടുക്കണം. 2015 ഒക്ടോബറില്‍ ഞങ്ങളുടെ കമ്മിറ്റി അധികാരം ഏല്‍ക്കുമ്പോള്‍ ഈ പദ്ധതി ജോസ് എബ്രഹാം കമ്മിറ്റിയില്‍ അവതരിപ്പിച്ചു. പിന്നീടങ്ങോട്ട് ഒരു കുതിപ്പായിരുന്നു.

ഡോക്ടര്‍ എം വി പിള്ളയെ ഞങ്ങള്‍ക്ക് ലഭിച്ചത് മഹാ ഭാഗ്യമായി കരുതുന്നു. അത് ആര്‍ സി സി യില്‍ ചികിത്സയ്ക്ക് വരുന്ന കുഞ്ഞുങ്ങളുടെ ഭാഗ്യമല്ല.. മഹാഭാഗ്യമാണെന്നേ ഞാന്‍ പറയു..കാരണം ഈ പ്രോജക്ട് നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. അവര്‍ക്കുവേണ്ടി എത്രയോ ആളുകള്‍ ദിനരാത്രങ്ങള്‍ കഷ്ടപ്പെട്ടതിന്റെ പൂര്‍ണ്ണത. അമേരിക്കയില്‍ ഉടനീളം ഓടിനടക്കുവാനും കുറെ ചെറുപ്പക്കാര്‍ . അവര്‍ക്കൊപ്പം നില്ക്കാന്‍ അമേരിക്കയിലെ ആബാലവൃദ്ധം ജനങ്ങളും. മറ്റൊരു പ്രോജക്ടിനും ഇതുപോലെ ഒരു സഹകരണം ഉണ്ടായിട്ടുണ്ടോ എന്നത് സംശയം ആണ്. അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ പരിസമാപ്തിയാണ് നാളെ. നന്മയുടെ പൂക്കളം നാളെ വിരിയുകയാണ് . അതാണ് നാളെ തിരുവനതപുരം ആര്‍ സി സിയില്‍ നാം കാണാന്‍ പോകുന്നതു.

നാട്ടിലുള്ള എല്ലാ അമേരിക്കന്‍ മലയാളി ചങ്ങാതിമാരെയും ആ ഉജ്വല നിമിഷത്തിലേക്കു ഞാന്‍ സ്വാഗതം ചെയ്യുകയാണ്..നിറമനസോടെ... 
ഫോമാ ചരിത്രത്തിലേക്ക് നടന്നു കയറുന്നു ..ആര്‍സിസി പ്രോജക്ട് സമര്‍പ്പണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക