Image

നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)

Published on 28 August, 2016
നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)
""അജിത ചായ­ക്ക­ട­യില്‍ എത്തു­മ്പോള്‍ കുന്നത്ത് വര്‍ഗീസ് അന്നത്തെ മനോ­ര­മ­യില്‍ വന്ന അജി­ത­യുടെ പടം നോക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­യി­രുന്നു. കുറേ ചെറു­പ്പ­ക്കാര്‍ക്കി­ട­യില്‍ ഒരേ­യൊരു പെണ്‍കുട്ടി. പാന്റ്‌സിനു മീതെ ബ്ലൗസിട്ട് വോയില്‍ സാരി ചുറ്റി­യി­രി­ക്കുന്നു. കാലില്‍ പരി­ക്കുള്ള ചിത്ര­മാണ് പത്ര­ത്തില്‍. അവി­ടെ­യു­ണ്ടാ­യി­രുന്ന കുഞ്ഞാ­മന്‍ കാലില്‍ നോക്കി ഉറ­പ്പിച്ചു - അവള്‍ തന്നെ. ""നീയാ­ണോടീ കുന്നി­ക്കല്‍ നാരാ­യ­ണന്റെ മകള്‍ അജിത?'' - കുന്നത്ത് വര്‍ഗീസ് എടു­ത്ത­ടി­ച്ച­തു­പോലെ ചോദിച്ചു. ""ഛീ, നീയാ­രെടാ എന്നെ നീയെന്നു വിളി­ക്കാന്‍? താനി­വി­ടുത്തെ സബ് ഇന്‍സ്‌പെ­ക്ട­റാണോ?'' ­-അജിത തിരി­ച്ച­ടിച്ചു.

അജി­തയ്ക്ക് അന്ന് പതി­നെട്ടു വയസ്. ഇന്ന് അറു­പ­ത്തേഴ്.

അര നൂറ്റാണ്ടു മുമ്പ് മല­ബാ­റില്‍ അര­ങ്ങേ­റിയ നക്‌സല്‍ ആക്ര­മ­ണ­ത്തിന്റെ സൂത്ര­ധാ­ര­നായ കുന്നി­ക്കല്‍ നാരാ­യ­ണ­ന്റെയും ഭാര്യ മന്ദാ­കി­നി­യു­ടെയും മകള്‍ അജിത. യൗവനം കൂമ്പി­നില്‍ക്കുന്ന പ്രായം. സ്വര്‍ണ­നിറം. അങ്ങനെ അവര്‍ നക്‌സല്‍ പ്രസ്ഥാ­ന­ത്തിന്റെ കേര­ള­ത്തിലെ "പോസ്റ്റര്‍ ഗേള്‍' ആയി. അമ്പതു വര്‍ഷ­ത്തിനു ശേഷം ഇന്ന് കോഴി­ക്കോട്ടെ "അന്വേഷി' എന്ന സാമൂ­ഹ്യ­സം­ഘ­ട­ന­യുടെ പ്രസി­ഡന്റാണ്. പ്രതി­ക­ര­ണ­ശേഷി ഇന്നും ജ്വലി­ച്ചു­തന്നെ. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാ­ലി­ക്കു­ട്ടിയെ കോടതി കയ­റ്റി­യ­ത് അവ­ര­ല്ലേ?

നക്‌സല്‍ പ്രസ്ഥാ­ന­ത്തിന്റെ കേര­ള­ത്തിലെ നെടു­കു­റി­യാ­യി­രുന്ന കുന്നിക്കല്‍ നാരാ­യ­ണനും മന്ദാ­കി­നി­യു­ം അനുയായിക­ള­ും തല­ശേരി, പുല്‍പ്പള്ളി, തിരു­നെല്ലി ആക്ര­മ­ണ­ങ്ങ­ളുമായി ബന്ധപ്പെട്ട് ജയി­ലി­ലാ­യതും കഥാ­വ­ശേ­ഷ­രാ­യ­തു­മൊക്കെ ചരിത്രം.

1968 ഒക്‌ടോ­ബര്‍ 23നു നടന്ന പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്ര­മ­ണ­ത്തില്‍ വയര്‍ലെസ് ഓപ്പ­റേ­റ്റര്‍ കുഞ്ഞി­ക്യഷ്ണന്‍ നായര്‍ കൊല്ല­പ്പെ­ടു­കയും ആ കേസില്‍ അജിത കൂട്ടു­പ്ര­തി­യാ­വു­കയും ചെയ്തു. മരി­ച്ചയാ­ളു­ടെ ചോര­യില്‍ കൈ മുക്കി പോലീസ് സ്റ്റേഷന്റെ ഭിത്തി­യില്‍ പതിപ്പി­ച്ചത് അജി­ത­യാ­ണെന്ന് കേട്ടി­രുന്നു. ഈ സംഭ­വ­പ­ര­മ്പ­ര­ക­ളുടെ പുന­ര­ന്വേ­ഷ­ണ­മാണ് വയ­നാ­ട്ടില്‍ ദീര്‍ഘ­കാലം പത്ര­പ്ര­വര്‍ത്ത­ക­നാ­യി­രുന്ന സെബാ­സ്റ്റ്യന്‍ ജോസ­ഫിന്റെ "വസ­ന്ത­ത്തിന്റെ ഇടി­മു­ഴക്കം' എന്ന പുസ്തകം. കോഴി­ക്കോട്ടെ പൂര്‍ണാ പബ്ലി­ക്കേ­ഷന്‍സ്ഇറക്കി­യ ഈ ബൃഹദ് ഗ്രന്ഥം ചൂടപ്പം പോലെ വിറ്റ­ഴി­­ഞ്ഞു. രണ്ടാം പതിപ്പ് ഉട­നി­റങ്ങും.

മല­യാള മനോ­ര­മ­യുടെ കല്‍പ്പറ്റ, കോഴി­ക്കോട്, പാല­ക്കാട് യൂണിറ്റൂ­ക­ളില്‍ ദീര്‍ഘ­കാലം സേവനം ചെയ്ത സെബാ­സ്റ്റ്യന്‍ (58) ഇപ്പോള്‍ സുല്‍ത്താന്‍ ബത്തേ­രി­ കോട്ടക്കുന്നിലെ "ചിത്രാ­ഞ്ജലി'യില്‍ ഇരുന്ന് "വസ­ന്ത­ത്തിന്റെ ഇടി­മു­ഴക്ക'ത്തിന് അനു­ബന്ധം എഴു­തുന്ന തിര­ക്കി­ലാണ്. വയ­നാ­ടിനെ സംബ­ന്ധിച്ച് ഒരു­പാട് പഠ­ന­ങ്ങള്‍ നട­ത്തിയ അദ്ദേഹം നിര­വധി അന്വേ­ഷ­ണ­ പ­ര­മ്പ­ര­ക­ളുടെ കര്‍ത്താ­വു­ കൂ­ടി­യാണ്. "ഓര്‍മ്മ­യിലെ വയ­നാട്' എന്ന അഭി­മുഖ പര­മ്പ­ര അതി­ലൊന്ന്.

പശ്ചി­മ­ബം­ഗാ­ളിലെ ഡാര്‍ജി­ലിംഗ് ജില്ല­യുടെ സിലി­ഗുഡി സബ്ഡി­വി­ഷ­നില്‍പ്പെട്ട ഒരു ഗ്രാമ­മാണ് നക്‌സല്‍ബാരി. അവിടെ അടി­മ­പ്പണി ചെയ്തി­രുന്ന തോട്ടം­തൊ­ഴി­ലാ­ളി­ക­ളെയും കൃഷി­ക്കാ­രെയും ജന്മി­കള്‍ക്കെ­തിരേ സംഘ­ടി­പ്പിച്ച ബുദ്ധി­ജീ­വി­ക­ളാ­യി­രുന്നു ചാരു മജും­ദാറും കനുസന്യാലും. മാവോ ആയി­രുന്നു അവ­രുടെ വീര­പു­രു­ഷന്‍. മാവോ സൂക്ത­ങ്ങള്‍ അട­ങ്ങിയ പുസ്ത­ക­ങ്ങളും ലഘു­ലേ­ഖ­കളും വായി­ച്ചു­കൊ­ടുത്ത് തോക്കിന്‍ കു­ഴ­ലി­ലൂ­ടെയേ വിപ്ലവം വരൂ എന്ന് അവരെ പഠി­പ്പിച്ചു. അങ്ങനെ അവര്‍ ആയു­ധ­മെ­ടുത്ത് ജന്മി­ത്ത­ത്തി­നെ­തിരേ പോരാടി. ഈ പോരാട്ടം "ഇന്ത്യ­യിലെ വസ­ന്ത­കാല മേഘ­ഗര്‍ജനം' ആണെന്ന് പീക്കിംഗ് റേഡിയോ പ്രക്ഷേ­പണം നട­ത്തു­കയും ചെയ്തു. പക്ഷെ ചൈന പിന്നീടു കാലുമാറി, നക്‌സലു­കള്‍ നിര­ാധാരരായി­.

മാവോ വിപ്ല­വത്തെ അനു­ക­രി­ച്ചാ­യി­രുന്നു കേര­ള­ത്തിലെ നക്‌സല്‍ പ്രസ്ഥാ­ന­ത്തിന്റെ ചുവ­ടു­വയ്പ്. തല­ശേരി, പുല്‍പ്പള്ളി പോലീസ് സ്റ്റേഷ­ന്‍ ആക്ര­മ­ണങ്ങ­­ളും തിരു­നെ­ല്ലി­ ആക്ര­മ­ണവും പാലക്കാ­ടു ­കോങ്ങാ­ടു തലയറുക്കല­­ും ഈ ചരി­ത്ര­ത്തിലെ രക്ത­രൂ­ഷിത അധ്യാ­യ­ങ്ങ­ളാണ്. കുന്ന­ിക്കല്‍ നാരാ­യ­ണന്‍, അരി­ക്കാടു വര്‍ഗീസ്, ഫിലിപ്പ് എം. തോമസ്, തേറ്റ­മല കൃഷ്ണന്‍കുട്ടി, കിസാന്‍ തൊമ്മന്‍, വെള്ള­ത്തൂ­വല്‍ സ്റ്റീഫന്‍ എന്നി­വര്‍ സായു­ധ­സ­മ­ര­ത്തിന്റെ മുന്ന­ണി­യില്‍ നിന്നു.

കേര­ള ­മ­നഃ­സാ­ക്ഷിയെ ഞെട്ടിച്ച നക്‌സല്‍ ആക്ര­മ­ണ­ങ്ങ­ളുടെ ഉദ്വേ­ഗ­ജ­ന­ക­മായ കഥ­യാണ് നാല്പ­തോളം ആദ്യ­കാല നക്‌സല്‍ പ്രവര്‍ത്ത­ക­രു­മായി നട­ത്തിയ അഭി­മുഖ സംഭാ­ഷ­ണ­ത്തി­ലൂടെ സെബാ­സ്റ്റ്യന്‍ ജോസഫ് പുന­രാ­വി­ഷ്ക­രി­ക്കു­ന്നത്. അഭി­മു­ഖ­ങ്ങള്‍ സമ്പൂര്‍ണ­മായി റിക്കാര്‍ഡ് ചെയ്ത് പിന്നീട് അവ­യുടെ പ്രിന്റൗട്ട് തയാ­റാക്കി വായി­ക്കാന്‍ കൊടുത്തു. അവര്‍ നിര്‍ദേ­ശിച്ച തിരു­ത്ത­ലു­കള്‍ വരുത്തി. ഓരോ പേജിലും അവ­രുടെ കൈയൊ­പ്പു­ വാങ്ങി. അതാണ് പുസ്ത­ക­ത്തിന്റെ ഉടുംപാവും.­ ഒപ്പം, ഗവേ­ഷ­ണ­ പ­ഠ­ന­ങ്ങളും പത്ര­വാര്‍ത്ത­കളും അജി­ത­യു­ടെയും മന്ദാ­കി­നി­യു­ടെയും ഓര്‍മ­ക്കു­റി­പ്പു­കളും സന്നി­വേ­ശി­പ്പി­ച്ചു. 41 അധ്യാ­യ­ങ്ങള്‍. 370 പേജു­കള്‍. നിര­വധി ചിത്ര­ങ്ങള്‍.

പുല്‍പ്പള്ളി, മാന­ന്ത­വാടി പോലീസ് സ്റ്റേഷ­നു­ക­ളില്‍ തടി­ച്ചു­കൂ­ടിയ പുരു­ഷാ­ര­ത്തിനു മുമ്പില്‍ പാന്റ്‌സും ബ്ലൗസും ധരിച്ച് മേല്‍മു­ണ്ടു­പോ­ലു­മി­ല്ലാതെ നില്‍ക്കുന്ന അജി­തയെ പ്രദര്‍ശി­പ്പിച്ച് ചിരിച്ചു നില്ക്കുന്ന പോലീ­സു­കാ­ര­ട­ങ്ങു­ന്ന­താണ് ഒരു ചിത്രം. കുന്നി­ക്കല്‍ നാരാ­യ­ണനും അജി­തയ്ക്കും മറ്റും തട­വു­ ശിക്ഷ വിധി­ച്ച­യു­ടന്‍ അനു­യാ­യി­കള്‍ അവര്‍ക്കു ചുറ്റും നിന്ന് മുഷ്ടി­ചു­രുട്ടി മുദ്രാ­വാക്യം വിളി­ക്കു­ന്ന­താണ് മറ്റൊന്ന്. ചിത്ര­ങ്ങള്‍ മിക്കതും പ്രശസ്തനായ ടി നാരാ­യ­ണന്‍ എട­ു­ത്ത­ത.്

നക്‌സല്‍ബാരി പുക­യുന്ന അഗ്നി­പര്‍വ്വതം, കണ്ണൂ­രിലെ പിളര്‍പ്പിന്റെ കന­ലു­കള്‍, പുല്‍പ്പള്ളി കുടി­യേ­റ്റ­ത്തിന്റെ നാള്‍വ­ഴി­കള്‍, സ്റ്റീഫന്റെ പൊട്ടാത്ത ബോംബ്, അജി­ത­യുടെ വാശി, രക്ത­ത്തില്‍ പതിഞ്ഞ കൈപ്പത്തി, തോക്കിന്‍മു­ന­യില്‍ വിറച്ച ജന്മിത്തം, പരാ­ജ­യ­പ്പെട്ട വിപ്ലവം, നക്‌സല്‍ സുന്ദ­രിയെ കാണാന്‍, തോക്കെ­ടു­ക്കാന്‍ മല­മു­ക­ളി­ലേക്ക്, മന്ദാ­കി­നി­യുടെ പ്രയാണം, മുഖ്യ­സൈ­ന്യാ­ധി­പന്റെ കീഴ­ട­ങ്ങല്‍ തുട­ങ്ങി­യ­വ­യാണ് അധ്യാ­യ­ങ്ങള്‍.

നക്‌സല്‍ കേസില്‍ 149 പ്രതികളുണ്ടായിരുന്നു. 69 പേരെ ഒഴിവാക്കി­. വി­വിധ­കാല­ത്തേക്കു തടവുശിക്ഷ. ""ശരീരമല്ല­ാതെ മനസ്തടവിലി­ടാനാവി­ല്ലല്ലോ''­കേ­ാട­തിപറഞ്ഞു.""അങ്ങനെ തടവറ­യ്ക്കുള്ളില്‍ എകാത­യുടെ ഒരു ദശവല്‍സരം പിന്നിട്ട നക്‌സലൈറ്റ് പ്രതി­കള്‍ ഒടുവി­ല്‍ സാത്യ­ത്തിന്റെ വിഹായസ­ിലേക്കു ചുവടുവച്ചു.''പുസ്ത­ക­ത്തിന്റെ അവസാന വരികള്‍ ഇങ്ങനെയാണ്. മനോ­ഹരം!

ചരിത്രത്തിന്റെ നേര്‍സാക്ഷ്യമാണ് "വസ­ന്ത­ത്തിന്റെ ഇടി­മു­ഴക്കം'. അതി­ല്‍ കഥയുണ്ട്, കവിതയുണ്ട്. ഉദ്വേ­ഗ­മുണ്ട്, കാവ്യഭംഗിയും.

ഇംഗ്ലീഷ് സാഹി­ത്യ­ത്തില്‍ മാസ്റ്റേഴ്‌സ് ഉള്ള സെബാ­സ്റ്റ്യന്‍ സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്, കേരള ഗവണ്‍മെന്റ് അവാര്‍ഡ്, പ്രസ് അക്കാ­ഡമി അവാര്‍ഡ്, സ്വദേ­ശാ­ഭി­മാനി അവാര്‍ഡ് തുട­ങ്ങിയ നിര­വധി ബഹു­മ­തി­കള്‍ നേടി­യി­ട്ടുണ്ട്. 

ബ­ത്തേരി സെന്റ് മേരീസ് കോള­ജില്‍ ഹിസ്റ്ററി അസോ­സി­യേറ്റ് പ്രൊഫ­സ­റായ ഡോ. സ്റ്റെല്ല ജോസഫ് ഭാര്യ. കോഴി­ക്കോട് പ്രൊവി­ഡന്‍സ് കോള­ജില്‍ അധ്യാ­പി­ക­യായ ചിത്ര, കോഴി­ക്കോട് എന്‍.ഐ.ടി വിദ്യാര്‍ത്ഥി രാഹുല്‍ മക്കള്‍. 

ചിത്രാ സെബാ­സ്റ്റ്യന്‍ ചെന്നൈ സ്റ്റെല്ലാമേരീസ്, ജെ.എന്‍.യു., ജപ്പാനിലെ ഹമാമാറ്റ്‌സു സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠി­ച്ചു. ന്യുസി­ലന്‍ഡില്‍ മാനേ­ജ്‌മെന്റ് പഠി­ച്ചെത്തി ബത്തേ­രി­യില്‍ ബിസി­നസ് ചെയുന്ന ചാക്കോ ജോര്‍ജ് നൂറ­നാല്‍ ഭര്‍ത്താവ്‌. 
നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)നക്‌സ­ലി­സ­ത്തിന്റെ ഇടി­മു­ഴക്കം: അര നൂറ്റാ­ണ്ടിനു ശേഷം സെബാ­സ്റ്റ്യന്‍ ജോസ­ഫ് അത­ു പുനരാവിഷ്ക്കരിക്കു­ന്നു (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക