Image

21 ട്രയിനുകള്‍ റദ്ദാക്കി

Published on 28 August, 2016
21 ട്രയിനുകള്‍ റദ്ദാക്കി
കൊച്ചി : അങ്കമാലിക്ക്‌ സമീപം തിരുവനന്തപുരം-മംഗളൂരു എക്‌സ്‌പ്രസ്‌ പാളം തെറ്റിത്‌ മൂലം ഉണ്ടായ അപകടത്തില്‍ കേരളത്തിലെ ട്രയിന്‍ ഗതാഗതം താറുമാറായി. 21 ട്രയിനുകള്‍ ഞായറാഴ്‌ച റദ്ദാക്കി. നിരവധി ട്രയിനുകള്‍ വഴിതിരിച്ചുവിട്ടു. 

കന്യാകുമാരി -മുംബൈജയന്തി ജനത എക്‌സ്‌പ്രസ്‌, കന്യാകുമാരി ബംഗളൂരു ഐലന്റ്‌ എക്‌സ്‌പ്രസ്‌, ആലപ്പുഴധന്‍ബാദ്‌ എക്‌സ്‌പ്രസ്‌, തിരുവനന്തപുരംഹൈദരാബാദ്‌ ശബരി എക്‌സ്‌പ്രസ്‌, തിരുവനന്തപുരംഇന്‍ഡോര്‍ രപ്‌തിസാഗര്‍ എക്‌സ്‌പ്രസ്‌ തുടങ്ങിയ ട്രെയിനുകളാണ്‌ വഴിതിരിച്ചുവിട്ടത്‌.

തിരുവനന്തപുരത്തുനിന്ന്‌ തിരുനെല്‍വേലി വഴിയാണ്‌ ഈ ട്രെയിനുകള്‍ തിരിച്ചുവിട്ടത്‌. അതിനിടെ ട്രയിന്‍ പാളം തെറ്റിയത്‌ അട്ടിമറിമൂലമാണെന്ന വാര്‍ത്തകള്‍ റെയില്‍വേ തള്ളി. റെയില്‍ പാളത്തിലെ വിള്ളലാണ്‌ അപസകകാരണമെന്ന്‌ റെയില്‍വേ അഡീഷണല്‍ ചീഫ്‌ മാനേജര്‍ പി കെ മിശ്ര പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക