Image

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക്‌ കൊളുത്തരുതെന്ന്‌ ജി.സുധാകരന്‍

Published on 28 August, 2016
സര്‍ക്കാര്‍ പരിപാടികളില്‍  നിലവിളക്ക്‌ കൊളുത്തരുതെന്ന്‌ ജി.സുധാകരന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക്‌ കൊളുത്തുകയോ പ്രാര്‍ത്ഥന ചൊല്ലുകയോ ചെയ്യരുതെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി.സുധാകരന്റെ നിര്‍ദേശം. സ്‌കൂള്‍ അസംബ്ലിയില്‍ ദൈവത്തെ വര്‍ണിച്ചുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

വിളക്ക്‌ കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും അവരവരുടെ അവകാശമാണ്‌. വിളക്ക്‌ കൊളുത്താതിരിക്കുന്നവരെ ചോദ്യം ചെയ്യുന്ന സംസ്‌കാരം ബ്രാഹ്മണ മേധാവിത്വത്തിന്റേതാണെന്നും ജി.സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആലപ്പുഴ മുതുകുളത്ത്‌ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും നടക്കുന്ന ചടങ്ങുകളില്‍ പ്രത്യേക ഒരു മതവിഭാഗത്തിന്റെ മാത്രം പ്രാര്‍ത്ഥന ചൊല്ലുന്നതിനെ രൂക്ഷമായ ഭാഷയിലാണ്‌ സുധാകരന്‍ വിമര്‍ശിച്ചത്‌.

 ജാതിയില്ല എന്ന പ്രഖ്യാപനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ്‌ ഉടലെടുക്കേണ്ടത്‌. എന്നാല്‍ നടക്കുന്നത്‌ മറ്റൊന്നും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ നടക്കുന്ന അസംബ്ലിയില്‍ നമുക്ക്‌ ജാതിയില്ലെന്ന്‌ എല്ലാവരും പറയണം. അവിടെ ദേവീ സ്‌തോത്രം ചൊല്ലിയിട്ട്‌ ഒരു കാര്യവുമില്ല.

സര്‍ക്കാരിനും ജാതിയോ മതമോ ഇല്ല. എന്നാല്‍ സര്‍ക്കാര്‍ പരിപാടികളിലും ഇതു തന്നെയാണ്‌ സ്ഥിതി.  ജി.സുധാകരന്‍ പറയുന്നു.
Join WhatsApp News
Vayanakkaran 2016-08-28 12:06:51
In a way Sudhakaran is right. For this my vite is for Sudhakaran
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക