Image

നമുക്ക് ജാതിയില്ല' വിളംബര പ്രഖ്യാപനത്തിന്റെ നൂറാംവാര്‍ഷികം

Published on 28 August, 2016
നമുക്ക് ജാതിയില്ല' വിളംബര പ്രഖ്യാപനത്തിന്റെ നൂറാംവാര്‍ഷികം
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബര പ്രഖ്യാപനത്തിന്റെ നൂറാംവാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. 
സാംസ്‌കാരികവകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍ വകുപ്പും സംസ്ഥാന ലൈബ്രറി കൗണ്‍സിലും സംയുക്തമായാണ് പരിപാടി നടത്തുന്നത്. 
എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. ലൈബ്രറികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും കൊല്ലവര്‍ഷം 1091 ഇടവം 15ന് ശ്രീനാരായണ ഗുരു പുറപ്പെടുവിച്ച വിളംമ്പരത്തിന്റെ പൂര്‍ണരൂപം അച്ചടിച്ച് സ്ഥാപിക്കാനും സെക്രട്ടറി റാണി ജോര്‍ജ് ഉത്തരവിറക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക