Image

ഒളിമ്പിക്‌സ്‌ മെഡല്‍ ജേതാക്കള്‍ക്ക്‌ ബിഎംഡബ്ലിയു കാര്‍ സമ്മാനിച്ചു

Published on 28 August, 2016
ഒളിമ്പിക്‌സ്‌ മെഡല്‍ ജേതാക്കള്‍ക്ക്‌ ബിഎംഡബ്ലിയു കാര്‍ സമ്മാനിച്ചു
ഹൈദരാബാദ്‌: റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ മെഡല്‍ ജേതാക്കള്‍ക്ക്‌ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബിഎംഡബ്ലിയു കാര്‍ സമ്മാനിച്ചു. വെള്ളി മെഡല്‍ ജേതാവ്‌ പി.വി.സിന്ധു, വെങ്കല മെഡല്‍ ജേതാവ്‌ സാക്ഷി മാലിക്‌, ജിംനാസ്റ്റിക്‌ താരം ദിപ കര്‍മാക്കര്‍, സിന്ധുവിന്റെ കോച്ച്‌ പുല്ലേല ഗോപീചന്ദ്‌ എന്നിവര്‍ക്ക്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കാറിന്റെ താക്കോല്‍ കൈമാറി.

ആന്ധ്ര ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ ക്യാപ്‌റ്റന്‍ വി. ചാമുണ്ഡേശ്വരനാഥാണ്‌ നാലു പേര്‍ക്കും കാര്‍ നല്‍കിയത്‌ ഗോപീചന്ദ്‌ ബാഡ്‌മിന്റണ്‍ അക്കാദമിയിലാണ്‌ ചടങ്ങു നടന്നത്‌. ചടങ്ങിനുശേഷം താരങ്ങള്‍ക്കൊപ്പം സച്ചിന്‍ സെല്‍ഫിയും എടുത്തു.

റിയോയില്‍ ഗുസ്‌തിയില്‍ മത്സരിച്ച സാക്ഷി മാലിക്‌ നേടിയ വെങ്കല മെഡലിലൂടെയാണ്‌ ഇന്ത്യ മെഡല്‍ പട്ടികയില്‍ സാന്നിധ്യമറിയിച്ചത്‌. പിന്നീട്‌ ബാഡ്‌മിന്റണ്‍ വിനിതാ വിഭാഗത്തില്‍ വെള്ളി നേടി പി.വി.സിന്ധുവും മികച്ച പ്രകടനം പുറത്തെടുത്ത്‌ ജിംനാസ്റ്റിക്‌ താരം ദിപ കര്‍മാക്കറും രാജ്യത്തിന്റെ മാനം കാക്കുകയായിരുന്നു.

റിയോയില്‍ നിന്നു തിരികെയെത്തിയ മൂവര്‍ക്കും ജന്മനാട്ടില്‍ വന്‍ സ്വീകരണമാണ്‌ ലഭിച്ചത്‌. സിന്ധുവിന്‌ ഇതുവരെ 13.11 കോടിയുടെ സമ്മാനമാണ്‌ ലഭിച്ചത്‌. സാക്ഷിയ്‌ക്ക്‌ 4.66 കോടിയുടെ സമ്മാനങ്ങളും ലഭിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക