Image

കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി കുപ്പിവള

Published on 28 August, 2016
കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി കുപ്പിവള
നീനാകുറുപ്പ്, പാര്‍വതി, ദേവീചന്ദന എന്നിവർ അഭിനയിക്കുന്ന കുപ്പിവളയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കുടുംബസദസ്സുകള്‍ക്കു രസിക്കാനും ഒപ്പം ചിന്തിക്കാനുമുള്ള മുഹൂര്‍ത്തങ്ങളൊരുക്കി നിര്‍മിക്കുന്ന ചിത്രമാണ് കുപ്പിവള.
ന്യൂ പ്ലാനറ്റ് ഫിലിംസിന്‍റെ ബാനറിൽ സുരേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സന്തോഷ് ഓലത്താന്നിയാണ്. ഛായാഗ്രഹണം പ്രതീഷ് നെന്മാറ. ശ്രുതി സുരേഷ്, അനന്ത് ജയചന്ദ്രന്‍, നന്ദു, മോഹന്‍ അയിരൂര്‍, എം.ആര്‍. ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകൃഷ്ണന്‍, നിഷികാന്ത്, ദിനേശ് പണിക്കര്‍, ഷാനവാസ്, ഷിബു ഡാസ്ലര്‍, ജിജാസുരേന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തിരുവനന്തപുരം, പൊന്മുടി, തൂത്തുക്കുടി, ഗുണ്ടല്‍പേട്ട്, കുട്ടനാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക