Image

കൊച്ചൗവ്വ പൗലൊ അയ്യപ്പ കൊയ്‍ലോയുടെ പുതിയ ടീസര്‍ എത്തി

Published on 28 August, 2016
കൊച്ചൗവ്വ പൗലൊ അയ്യപ്പ കൊയ്‍ലോയുടെ പുതിയ ടീസര്‍ എത്തി

സിദ്ധാര്‍ത്ഥ് ശിവ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന കൊച്ചൗവ്വ പൗലൊ അയ്യപ്പ കൊയ്‍ലോ ഒാണത്തിന് തിയേറ്ററുകളില്‍ എത്തും. കുഞ്ചാക്കോ ബോബനും നടന്‍ സുധീഷിന്റെ മകന്‍ രുദ്രാഷ് സുദീഷുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയ പിക്ചേഴ്സ് ബാനറില്‍ എത്തുന്ന ചിത്രമാണ് ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’. ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കൊച്ചു കുട്ടികളെ കൊണ്ട് ചിത്രത്തിന്റെ പേര് പറയിക്കുന്നതും കുട്ടികള്‍ക്ക് പറ്റുന്ന അബധവും കൂട്ടിയിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മുകേഷ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, കെപിഎസി ലളിത, സുധീഷ് മണിയന്‍പിള്ള രാജു എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഷാന്‍ റഹ്മാനും സൂരജ് എസ് കുറുപ്പും ചേര്‍ന്നാണ് ചാത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക