Image

നിഖില്‍ ബാലന്‍: ഇന്റര്‍നാഷണല്‍ സ്‌പേസ് നിയമത്തില്‍ പിജി നേടുന്ന ആദ്യ മലയാളി

Published on 28 August, 2016
നിഖില്‍ ബാലന്‍: ഇന്റര്‍നാഷണല്‍ സ്‌പേസ് നിയമത്തില്‍ പിജി നേടുന്ന ആദ്യ മലയാളി

 പാലക്കാട്: എയര്‍ ആന്‍ഡ് സ്‌പേസ് നിയമത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്ന ആദ്യ മലയാളിയെന്ന ബഹുമതി നിഖില്‍ ബാലന്.

സംസ്ഥാന സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെയും റിട്ട. ആരോഗ്യ ഡയറക്ടര്‍ ഡോ.പി.കെ. ജമീലയുടെയും മകനാണ് നിഖില്‍. നെതര്‍ലന്‍ഡിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍നിന്നാണ് നിഖില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. തിരുവന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കിയ നിഖില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് നിയമം പ്രധാന വിഷയമായെടുത്താണു ബിരുദാനന്തര പഠനത്തിനു ചേര്‍ന്നത്. 

ഇന്ത്യയുടെ ബഹിരാകാശ നിയമ രൂപീകരണത്തില്‍ ഭാവിസാധ്യത എന്ന പ്രബന്ധം അവതരിപ്പിച്ചാണു ബിരുദം നേടിയത്. ബഹിരാകാശ പരീക്ഷണത്തില്‍ സമഗ്ര നിയമനിര്‍മാണത്തിന്റെ സാധ്യതയെന്നതായിരുന്നു പ്രബന്ധത്തിന്റെ ഉള്ളടക്കം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക