Image

എത്ര മ­നോ­ഹ­രമായ 14 സെ­ക്കന്‍­ഡു­കള്‍ (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പ­യില്‍)

Published on 28 August, 2016
എത്ര മ­നോ­ഹ­രമായ 14 സെ­ക്കന്‍­ഡു­കള്‍ (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പ­യില്‍)
ബി­ബി­സി വാ­യി­ക്കു­ന്ന ശീ­ലം പ­ണ്ടേ ഉ­ണ്ട്. ഒ­രു പ­ത്ര­പ്ര­വര്‍­ത്ത­കന്‍ എ­ന്ന നി­ല­യില്‍ അ­ത് ന­ല്ലൊ­രു ശീ­ല­മാ­ണ്. എ­ല്ലാ­വ­രും അ­ത് അ­നു­വര്‍­ത്തി­ക്ക­ണ­മെ­ന്ന് താ­ഴ്­മ­യോ­ടെ അ­ഭ്യര്‍­ത്ഥി­ക്കു­ക­യും ചെ­യ്യു­ന്നു. ആ ബി­ബി­സി­യില്‍ ക­ണ്ട ഒ­രു വാര്‍­ത്ത സ­ത്യ­ത്തില്‍ എ­ന്നെ ഞെ­ട്ടി­ക്കു­ക ത­ന്നെ ചെ­യ്­ത്. അ­ത് ഒ­രു 14 സെ­ക്കന്‍­ഡ് ക­ഥ­യാ­ണ്. ആ ക­ഥ വ­ന്നി­രി­ക്കു­ന്ന­താ­വ­ട്ടെ കേ­ര­ള­ത്തില്‍­ നി­ന്നും. ലോ­ക­ത്തി­ലെ, ഏ­ഷ്യ­യി­ലെ, ഇ­ന്ത്യ­യി­ലെ പോ­ലും തെ­ര­ഞ്ഞെ­ടു­ത്ത വാര്‍­ത്ത­കള്‍ മാ­ത്രം പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ബി­ബി­സി­യില്‍ വ­ന്നി­രി­ക്കു­ന്ന വാര്‍­ത്ത 14 സെ­ക്കന്‍­ഡ് തു­റി­ച്ചു നോ­ട്ട­ത്തി­ന്റേ­താ­ണ്. എ­ങ്ങ­നെ അ­മ്പ­ര­ക്കാ­തി­രി­ക്കും. അ­തെ, സി­ങ്ക­മെ­ന്ന ഓ­മ­ന പേ­രില്‍ ട്രോ­ളു­ക­ളില്‍ കി­ട­ന്ന് ത­ല കു­ത്തി മ­റി­യു­ന്ന സാ­ക്ഷാല്‍ ഋ­ഷി­രാ­ജ് സിം­ഗ് ഐ­പി­എ­സി­ന്റെ 14 സെ­ക്കന്‍­ഡ് തു­റി­ച്ചു നോ­ട്ട­ത്തി­നെ­ക്കു­റി­ച്ച് സാ­ക്ഷാല്‍ ബി­ബി­സി എ­ഴു­തി­യി­രി­ക്കു­ന്നു. അ­തും ട്രോ­ളു­ക­ളൊ­ക്കെ വ­ച്ച്. അ­തി­ന് താ­ഴെ, മ­ല­യാ­ള­ത്തി­ലെ പി­ക്­ചര്‍ മെ­സേ­ജു­കള്‍. ശ­രി­ക്കും അ­മ്പ­ര­ന്നു പോ­യി. പി­ണ­റാ­യി വി­ജ­യ­നെ­ക്കു­റി­ച്ചോ, എ­ന്തി­ന് മോ­ഡി­യെ­ക്കു­റി­ച്ചോ പോ­ലും എ­ഴു­താന്‍ പി­ശു­ക്കു കാ­ണി­ക്കു­ന്ന ബി­ബി­സി­യി­ലാ­ണ് കേ­ര­ള­മെ­ന്ന കൊ­ച്ചു സ്ഥ­ല­ത്തെ ഒ­രു പ്ര­സം­ഗ­ത്തെ­ക്കു­റി­ച്ചു­ള്ള വാര്‍­ത്ത ലോ­ക­മെ­ങ്ങും ശ്ര­ദ്ധി­ക്കു­ന്ന വി­ധ­ത്തില്‍ വ­ന്നി­രി­ക്കു­ന്ന­ത്.

ഇ­ന്ത്യ അ­മ്യൂ­സ്­ഡ് ബൈ 14 സെ­ക്കന്‍­ഡ് സ്­റ്റാ­റി­ങ് റൂള്‍ എ­ന്ന ത­ല­ക്കെ­ട്ടോ­ടെ വാര്‍­ത്ത വ­ന്നി­രി­ക്കു­ന്ന­ത്. മ­നോ­ര­മ ഓണ്‍­ലൈ­നി­ന്റെ പ­ട­വും അ­വ­രു­ടെ ട്വി­റ്റ­ര്‍ സ­ന്ദേ­ശ­ങ്ങ­ളും വാര്‍­ത്ത­യ്­ക്ക് ബ­ല­മാ­യി ഒ­പ്പം ചേര്‍­ത്തി­ട്ടു­മു­ണ്ട്.

14 സെ­ക്കന്‍­ഡ് ഒ­രാള്‍ ഒ­രു പെണ്‍­കു­ട്ടി­യെ തു­റി­ച്ചു നോ­ക്കി­യാല്‍ പൊ­ലീ­സ് കേ­സെ­ടു­ക്കു­മെ­ന്ന് എ­ക്‌­സൈ­സ് ക­മ്മീ­ഷ­ണര്‍ ഋ­ഷി­രാ­ജ് സിം­ഗ് പ­റ­ഞ്ഞ­ത് കേള്‍­ക്കു­മ്പോള്‍ യു­എ­സി­ലി­രി­ക്കു­ന്ന എ­ന്നെ പോ­ലെ­യു­ള്ള­വ­രു­ടെ നെ­റ്റി ചൂ­ളു­ന്നു­ണ്ട്. ഇ­ത്ര­യ്­ക്ക് അ­തി­ക്ര­മം ന­ട­ക്കു­ന്ന ഒ­രു സ്ഥ­ല­മാ­യി ന­മ്മു­ടെ ജ­ന്മ­നാ­ട് മാ­റി­യോ, അ­ത് തി­രി­ച്ച­റി­യാന്‍ വൈ­കി­യോ എ­ന്നൊ­ക്കെ സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. .

സം­സ്ഥാ­ന­ത്ത് ഉ­ന്ന­ത വി­ദ്യാ­ഭ്യാ­സം നേ­ടു­ന്ന പെണ്‍­കു­ട്ടി­ക­ളു­ടെ എ­ണ്ണം കു­റ­ഞ്ഞു­വെ­ന്നും ഇ­തും ചൂ­ഷ­ണ­ത്തി­ന്റെ ഒ­രു വ­ശ­മാ­ണെ­ന്നും പെണ്‍­കു­ട്ടി­കള്‍ യ­ഥാ­സ­മ­യ­ത്തു പ്ര­തി­ക­രി­ക്കാ­ത്ത­തു ചൂ­ഷ­ണം കൂ­ടി­വ­രാന്‍ കാ­ര­ണ­മെ­ന്നും സി­ങ്കം പ­റ­യു­ന്നു. ശ­രി­യാ­ണ് ഇ­തൊ­ക്കെ. ഇ­ത് ലോ­ക­ത്തില്‍ എ­ല്ലാ­യി­ട­ത്തും ന­ട­ക്കു­ന്ന­താ­ണ്. എ­ന്നാല്‍ കേ­ര­ള­ത്തില്‍ അ­ദ്ദേ­ഹം പ­റ­ഞ്ഞ ഒ­രു സം­ഗ­തി ബി­ബി­സി­യി­ലൂ­ടെ ലോ­ക­മെ­ങ്ങും എ­ത്തി­യ­പ്പോള്‍ കേ­ര­ള­ത്തെ­ക്കു­റി­ച്ച് സാ­ധാ­ര­ണ ജ­ന­ങ്ങള്‍ ക­രു­തു­ന്ന­ത്, ഇ­തൊ­ക്കെ ഇ­വി­ടെ മാ­ത്ര­മേ ഉ­ള്ളു എ­ന്നാ­ണ്. കേ­ര­ള­ത്തില്‍ പെണ്‍­കു­ട്ടി­കള്‍­ക്കും സ്­ത്രീ­കള്‍­ക്കും നേ­രെ ചൊ­വ്വേ ജീ­വി­ക്കാന്‍ പ­റ്റാ­ത്ത സ്ഥ­ല­മാ­ണെ­ന്നാ­ണ്. സ­ത്യ­ത്തില്‍ ബി­ബി­സി വാര്‍­ത്ത വാ­യി­ക്കു­ന്ന ഒ­രൊ­റ്റ പെ­ണ്ണും ധൈ­ര്യ­മു­ണ്ടെ­ങ്കില്‍ ന­മ്മു­ടെ സൗ­ന്ദ­ര്യ­സു­ര­ഭി­ല ഭൂ­മി­യാ­യ കേ­ര­ള­ത്തില്‍ കാ­ലു തൊ­ടു­കേ­ല­ന്നെ­താ­ണ് സ­ത്യം. ശ­രി­യ­ല്ലേ?

വാ­സ്­ത­വ­ത്തില്‍ ഇ­തി­നൊ­ക്കെ ഇ­ന്ത്യന്‍ പീ­നല്‍ കോ­ഡ് പ്ര­കാ­രം നി­യ­മ­മു­ണ്ടെ­ന്നും ഇ­ന്നേ­വ­രെ അ­ത്ത­ര­ത്തി­ലൊ­രു കേ­സ്­ രേ­ഖ­പ്പെ­ടു­ത്താ­ത്ത­തി­നു കാ­ര­ണം സ്­ത്രീ­കള്‍ പ­രാ­തി നല്‍­കാ­ത്ത­തു കൊ­ണ്ടാ­ണെ­ന്നും സി­ങ്കം പ­റ­യു­ന്നു. ആ­യി­രി­ക്കാം. എ­ന്നാല്‍ അ­ത്ത­ര­ത്തി­ലൊ­രു സ്ഥി­തി വി­ശേ­ഷം കേ­ര­ള­ത്തി­ലു­ണ്ടോ ? ഒ­റ്റ­പ്പെ­ട്ട ചി­ല സം­ഭ­വ­ങ്ങള്‍ ഉ­ണ്ടാ­യി­രി­ക്കാം. അ­തു വ­ച്ച് മൂ­ന്നു കോ­ടി ജ­ന­ങ്ങ­ളെ ഇ­ങ്ങ­നെ ബ്രാന്‍­ഡ് ചെ­യ്യ­ണോ? കേ­ര­ള­ത്തി­ലെ മൊ­ത്തം പു­രു­ഷ­കേ­സ­രി­ക­ളും ഇ­മ്മാ­തി­രി തെ­മ്മാ­ടി­ക­ളാ­ണെ­ന്ന ധ്വ­നി ഉ­ണ്ടാ­ക്ക­ണ­മാ­യി­രു­ന്നോ? ലോ­ക­ത്തി­ലെ ഏ­റ്റ­വും വ­ലി­യ സാം­സ്­ക്കാ­രി­ക കേ­ന്ദ്ര­മെ­ന്ന വി­ളി­പ്പേ­രു­ള്ള ല­ണ്ട­നില്‍ പോ­ലും ഇ­ത്ത­ര­ത്തി­ലെ­ത്ര­യോ വാര്‍­ത്ത­കള്‍ പു­റ­ത്തു വ­രു­ന്നു­ണ്ട്. ഇ­തും പോ­രാ­ഞ്ഞ്, പെണ്‍­കു­ട്ടി­ക­ളോ­ട് ഋ­ഷി­രാ­ജ് പ­റ­യു­ന്ന­ത്, സ്വ­യ­ര­ക്ഷ­യ്­ക്കാ­യി പെണ്‍­കു­ട്ടി­കള്‍ ക­ത്തി­യോ കു­രു­മു­ള­ക്­ സ്‌­പ്രേ­യോ ഹാന്‍­ഡ്­ ബാ­ഗില്‍ ക­രു­ത­ണ­മെ­ന്നു കൂ­ടി­യാ­ണ്. അ­പ്പോള്‍ പി­ന്നെ എ­ല്ലാം തി­ക­ഞ്ഞു. സ്­ത്രീ­കള്‍­ത­ന്നെ വി­ചാ­രി­ച്ചാ­ലേ ആ­യു­ധ­മി­ല്ലാ­തെ പു­റ­ത്തി­റ­ങ്ങി ന­ട­ക്കാ­നാ­വു അ­ത്രേ. പ്ര­ശ്‌­ന­ങ്ങള്‍ പോ­ലീ­സി­നെ അ­റി­യി­ക്ക­ണ­മെ­ന്നും സ്വ­യ­ര­ക്ഷ­യ്­ക്കാ­യു­ള്ള അ­ടി­സ്­ഥാ­ന കാ­ര്യ­ങ്ങ­ളാ­ണ്­ വി­ദ്യാര്‍­ഥി­കള്‍ ആ­ദ്യം പഠി­ക്കേ­ണ്ട­തെ­ന്നും ബ­സി­ലോ സ്­കൂ­ളി­ലോ കോ­ള­ജി­ലോ വ­ച്ച്­ ആ­രെ­ങ്കി­ലും ക­മന്റ­ടി­ക്കു­ക­യോ ക­യ­റി­പ്പി­ടി­ക്കു­ക­യോ ചെ­യ്­താല്‍ സ്­ത്രീ­കള്‍ ബ­ഹ­ള­മു­ണ്ടാ­ക്കു­ക­യും ആ­ളു­ക­ളെ അ­റി­യി­ക്കു­ക­യും ചെ­യ്യ­ണ­മെ­ന്നു­മൊ­ക്കെ അ­ദ്ദേ­ഹം ഉ­ദ്‌­ബോ­ധി­പ്പി­ക്കു­ന്നു­ണ്ട്. അ­തൊ­ക്കെ ന­ല്ല­ത്. ഇ­തൊ­ക്കെ ഋ­ഷി­രാ­ജി­ന് മുന്‍­പേ പ­ല­രും പ­റ­ഞ്ഞി­ട്ടു­മു­ണ്ട്. എ­ന്നാല്‍, ഇ­പ്പോള്‍ ഋ­ഷി­രാ­ജ് സി­ങ് പ­റ­ഞ്ഞ­പ്പോള്‍ അ­ത് ബി­ബി­സി പോ­ലും വാര്‍­ത്ത­യാ­ക്കി­യി­ട്ടു­ണ്ടെ­ങ്കില്‍ അ­ത് 14 സെ­ക്കന്‍­ഡി­ന്റെ ക­ണ­ക്ക് വ­ച്ച­തു കൊ­ണ്ടാ­വ­ണം. 14 സെ­ക്കന്‍­ഡില്‍ ഗോ­ള­ടി­ച്ചു നെ­യ്­മര്‍ ഒ­ളി­മ്പി­ക്‌­സ് ഫു­ട്‌­ബോള്‍ ഹീ­റോ ആ­യ­തു പോ­ലെ, 14 സെ­ക്കന്‍­ഡ് ക­ണ­ക്ക് പ­റ­ഞ്ഞ് ഋ­ഷി­രാ­ജ് സി­ങ്ങും ഒ­രു ഐ­ക്കണ്‍ ആ­യി മാ­റി­യി­രി­ക്കു­ന്നു. വി­ദ്യാര്‍­ഥി­നി­കള്‍ നിര്‍­ബ­ന്ധ­മാ­യും ക­ള­രി­പ്പ­യ­റ്റ്­ പഠി­ക്ക­ണ­മെ­ന്നു ഇ­തൊ­ക്കെ പ്ര­യോ­ഗി­ച്ചു തു­ട­ങ്ങ­ണ­മെ­ന്നു­മു­ള്ള ഋ­ഷി­രാ­ജ പ്ര­ബോ­ധ­നം തു­ട­ര്‍­ന്നു കൊ­ണ്ടി­രി­ക്കു­മ്പോള്‍, വീ­ണ്ടും നാ­ട്ടു­വാര്‍­ത്ത വാ­യി­ക്കാന്‍ അ­റി­യാ­തെ ബി­ബി­സി തെ­ര­യേ­ണ്ടി വ­രു­ന്ന അ­വ­സ്ഥ­യെ­ക്കു­റി­ച്ച് അ­റി­യാ­തെ ഓ­ര്‍­ത്തു പോ­കേ­ണ്ടി വ­രു­ന്നു..
ബി­ബി­സി വാര്‍­ത്ത വാ­യി­ക്കാന്‍:
http://www.bbc.com/news/world-asia-india-37091948 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക