ന്യൂയോര്‍ക്ക്: സപ്തതി ആഘോഷിക്കുന്ന മലങ്കര സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍
മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക്
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പ്രാര്‍ത്ഥനാനിര്‍ഭരമായി
പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ഫ്‌ളോറല്‍ പാര്‍ക്ക് സെന്റ് ഗ്രിഗോറിയോസ്
ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാതോലിക്ക ദിന ഫണ്ട് ഏറ്റുവാങ്ങുന്ന
ചടങ്ങിനിടെയാണ് പിറന്നാള്‍ ആഘോഷം നടന്നത്. പരി. ബാവ കേക്ക് മുറിച്ചപ്പോള്‍
വിശ്വാസ സമൂഹം, 'നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്റെ യേശുനാഥാ' എന്ന ഗാനം
എഴുന്നേറ്റു നിന്ന് ആലപിച്ചു.
ജന്മദിനം ആഘോഷിക്കുന്ന ഭദ്രാസന അധ്യക്ഷന്‍
സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയും കേക്ക് മുറിച്ചു. ഒപ്പം
ഇന്നേദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന പരി. ബാവായുടെ സെക്രട്ടറി ഫാ. ജിസ്
ജോണും കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു.