Image

ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ സമാരംഭം പരി. ബാവ നിര്‍വ്വഹിച്ചു

ഫിലിപ്പോസ് ഫിലിപ്പ് Published on 28 August, 2016
ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ സമാരംഭം പരി. ബാവ നിര്‍വ്വഹിച്ചു
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2017 ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ സമാരംഭം സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. 

റോയി എണ്ണച്ചേരില്‍, ഡോ. ഫിലിപ്പ് ജോര്‍ജ് എന്നിവരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ചു കൊണ്ടാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടത്. 

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ ആമുഖ പ്രസംഗം നടത്തി. സഭയുടെയും സമൂഹത്തിന്റെയും അസ്ഥിവാരം   സുദൃഢമാക്കുന്നതിനും അതിലൂടെ കുടുംബ ബന്ധം മെച്ചപ്പെടുത്തൂന്നതിനും ഫാമിലി  യൂത്ത് കോണ്‍ഫറന്‍സ് ഉപകരിക്കണമെന്ന്‌  കോര്‍ഡിനേറ്റര്‍ അച്ചന്‍ സൂചിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയിലും വേദിയില്‍
 സന്നിഹിതനായിരുന്നു. 

കോണ്‍ഫറന്‍സിന്റെ സ്ഥലവും മറ്റു വിവരങ്ങളും അധികം താമസിയാതെ അറിയിക്കുന്നതാണ്. ഭദ്രാസന ജനങ്ങളുടെ ആത്മീയവും ഭൗതീകവും സാംസ്‌കാരികപരവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ രൂപരേഖ തയ്യാറാക്കുന്നത്. 
ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ സമാരംഭം പരി. ബാവ നിര്‍വ്വഹിച്ചുഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ സമാരംഭം പരി. ബാവ നിര്‍വ്വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക