Image

കൂടംകുളം: തമിഴ്‌നാട് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Published on 09 February, 2012
കൂടംകുളം: തമിഴ്‌നാട് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു
ചെന്നൈ: കൂടംകുളം ആണവ നിലയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിശോധിക്കാനും നിലയത്തിന്റെ സുരക്ഷ വിലയിരുത്താനും തമിഴ്‌നാട് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുന്‍ ആണവോര്‍ജ കമ്മീഷന്‍ തലവന്‍ എം.ആര്‍.ശ്രീനിവാസന്‍ അധ്യക്ഷനായ നാലംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പ്രഫ. ഡി.അരിവോളി, പ്രഫ.എസ്.ഇനിയന്‍, എല്‍.എന്‍.വിജയരാഘവന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. തമിഴ്‌നാട് ചീഫ് സെക്രട്ടറി വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

കുടംകുളം ആണവ നിലയത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്ന് കഴിഞ്ഞ ആഴ്ച ജയലളിത നിയമസഭയില്‍ പറഞ്ഞിരുന്നു. സമിതി സര്‍ക്കാരിന് എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

കൂടംകുളം നിലയത്തില്‍ ആണവച്ചോര്‍ച്ചയുണ്ടാവുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും നിലയത്തിനെതിരെ പ്രക്ഷോഭത്തിലാണ്. അതേസമയം, ആണവ നിലയം സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക