Image

കെഎച്ച്എസ്എമ്മിന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്

Published on 29 August, 2016
കെഎച്ച്എസ്എമ്മിന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്

മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണും (കെഎച്ച്എസ്എം) കോ സ്‌പോണ്‍സര്‍ ആയ യാരാ സിറ്റി കൗണ്‍സിലും ചേര്‍ന്നു സെപ്റ്റംബര്‍ മൂന്നിനു (ശനി) രാവിലെ 11 മുതല്‍ അഞ്ചു വരെ കോളിംഗ്‌വുഡ് ടൗണ്‍ ഹാളില്‍ ഓണം ആഘോഷിക്കുന്നു.

ഓസ്‌ട്രേലിയില്‍ ആദ്യമായി നടക്കുന്ന പിന്നല്‍ തിരുവാതിരയും അതോടൊപ്പം നൂറോളം യുവതികള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും ഈ വര്‍ഷത്തെ ആഘോഷത്തിന്റെ മുഖ്യാകര്‍ഷണമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികളും ഓണസദ്യയും നടക്കും. 

വിവരങ്ങള്‍ക്ക്: 0403595702, 0469214997.

റിപ്പോര്‍ട്ട്: വിജയകുമാരന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക