Image

ഫാ. ജേക്കബ് കുറുപ്പനകത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Published on 29 August, 2016
ഫാ. ജേക്കബ് കുറുപ്പനകത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

 മെല്‍ബണ്‍: കോട്ടയം അതിരൂപതാംഗവും ഉഴവൂര്‍ ഫൊറോന പളളി വികാരിയും പ്രഗത്ഭ വചന പ്രഘോഷകനും ആയിരുന്ന ഫാ. ജേക്കബ് കുറുപ്പനകത്തിന്റെ നിര്യാണത്തില്‍ മെല്‍ബണിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ അനുശോചിച്ചു. 

അകാലത്തില്‍ വേര്‍പിരിഞ്ഞ ജേക്കബ് അച്ചന്റെ നിര്യാണത്തില്‍ മെല്‍ബണിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, ചാപ്ലയിന്‍ ഫാ. തോമസ് കുമ്പുക്കല്‍, കൈക്കാരന്‍മാരായ സ്റ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ്, സെക്രട്ടറി സിജു അലക്‌സ്, പിആര്‍ഒ റെജി പാറയ്ക്കന്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികളായ സജി ഇല്ലിപ്പറമ്പില്‍, സോണിയ ജോജി, ജോയല്‍ ജോസഫ്, പ്രശസ്ത വചന പ്രഘോഷകന്‍ ജിജിമോന്‍ കുഴിവേലി എന്നിവര്‍ അനുശോചിച്ചു.

ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് പളളിയിലും ഫോക്കനാര്‍ സെന്റ് മാത്യൂസ് പളളിയിലും പരേതന്റെ ആത്മശാന്തിക്കുവേണ്ടി ഒപ്പീസ് നടത്തി.

സെപ്റ്റംബര്‍ അഞ്ചിനു (തിങ്കള്‍ ഉച്ചകഴിഞ്ഞ് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പളളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക