Image

മെല്‍ബണ്‍ രൂപത മൈനര്‍ സെമിനാരി: ഔപചാരിക പ്രവര്‍ത്തനം ആരംഭിച്ചു

Published on 29 August, 2016
മെല്‍ബണ്‍ രൂപത മൈനര്‍ സെമിനാരി: ഔപചാരിക പ്രവര്‍ത്തനം ആരംഭിച്ചു

 മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത മൈനര്‍ സെമിനാരിയുടെ ഔപചാരിക പ്രവര്‍ത്തനം ആരംഭിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമധേയത്തിലുള്ള മൈനര്‍ സെമിനാരി കേരളത്തിലെ തൃശൂര്‍ ജില്ലയിലുള്ള പഴയന്നൂരില്‍ മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ ഭവനത്തിലാണ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്.

മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, വോളഗോങ് ചാപ്ലയിന്‍ ഫാ. സിജോ ഇടക്കുടി, പഴയന്നൂര്‍ ഇടവക വികാരി ഫാ.നിബിന്‍ തളിയത്ത്, ഫാ. ഏബ്രഹാം കഴുന്നടയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

ഉദ്ഘാടന സമ്മേളനം മൈനര്‍ സെമിനാരിയിലെ ആദ്യ വര്‍ഷ വിദ്യാര്‍ഥികളുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ മുഖ്യാതിഥി പങ്കെടുത്ത് സന്ദേശം നല്‍കി. മൈനര്‍ സെമിനാരി ഒരു രൂപതയുടെ ഹൃദയമാണെന്നും അതിനെ പരിപാലിക്കേണ്ടത് ഒരു രൂപതയുടെ കര്‍ത്തവ്യമാണെന്നും മുന്‍ സെമിനാരി അധ്യാപകന്‍ കൂടിയായ അദ്ദഹേം ഓര്‍മിപ്പിച്ചു. 

സെമിനാരിയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ഥിച്ചു. 

മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, സെമിനാരി റെക്ടര്‍ ഫാ. ലോറന്‍സ് തൈക്കാട്ടില്‍,MMB സുപ്പീരിയര്‍ ജനറാള്‍ ബ്രദര്‍ ഫ്രാങ്കോ കണ്ണമ്പുഴ, ചേലക്കര ഫൊറോന വികാരി ഫാ.റാഫേല്‍ താണിശേരി, FCC സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, മെല്‍ബണ്‍ രൂപത ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ അംഗം വര്‍ഗീസ് പൈനാടത്ത്, വിദ്യാര്‍ഥി പ്രതിനിധി ബ്രദര്‍ തോമസ് പുത്തന്‍വീട്ടില്‍, ബ്രദര്‍ അലന്‍ സജി എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക