Image

മെല്‍ബണ്‍ കേളിയുടെ ഓണാഘോഷം വര്‍ണാഭമായി

Published on 29 August, 2016
മെല്‍ബണ്‍ കേളിയുടെ ഓണാഘോഷം വര്‍ണാഭമായി

  മെല്‍ബണ്‍: കഴിഞ്ഞ ഏഴു വര്‍ഷമായി മെല്‍ബണിലെ ഡന്റിനോംഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മ ആയ കേളി മെല്‍ബണിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണാഭമായി. 

സ്വീറ്റി പോളിന്റെ ഈശ്വര പ്രാര്‍ഥനയോടുകൂടി ആരംഭിച്ച ഓണാഘോഷങ്ങള്‍ക്ക് റെജി പാറയ്ക്കന്‍ സ്വാഗതം ആശംസിച്ചു. ആഷ്‌ലി തോമസ് പരിപാടികളുടെ അവതാരകയായിരുന്നു. ജോസഫ് വരിക്കമാന്‍തൊട്ടി ക്ലാസ് നയിച്ചു. തുടര്‍ന്നു നടന്ന തിരുവോണ സദ്യക്ക് ജാന്‍സി തോമസ്, ഗീത ഗോപകുമാര്‍, സുനിത പോള്‍, മേരിക്കുട്ടി പാറയ്ക്കല്‍, രാഗി ജിത്തു, ബീനാ ഷാജന്‍, മേഴ്‌സി ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. 

യുവതീയുവാക്കന്മാര്‍ നേതൃത്വം നല്‍കിയ വിവിധ മത്സരങ്ങളും ഓണപ്പാട്ടുകളും ലുങ്കി ഡാന്‍സും ഓണവില്ലും കാണികളെ ഏറെ രസിപ്പിച്ചു. മെല്‍വിന്‍ ജോസഫ്, ജിത്തു പോള്‍, പ്രിയ എഡ്വേര്‍ഡ്, ക്രിസ്റ്റഫര്‍ തോമസ്, പ്രിറ്റി ടിന്റോ, ജോണ്‍ തോമസ്, ഗ്രീഷ്മ ഗോപകുമാര്‍, മാളു ഗോപകുമാര്‍, ആഷ്‌ന ഷാജന്‍ എന്നിവരുടെ ഓണപ്പാട്ടുകളും ശ്രദ്ധേയമായി. 

തോമസ് തോട്ടങ്കര, ജിത്തു ടിറ്റി, പോള്‍ രാജ്, ഷാജന്‍ ജോര്‍ജ്, ജി. ഗോപകുമാര്‍, ജോസഫ് വരിക്കമാന്‍ തൊട്ടി, ടിന്റോ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക