Image

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ ബറാക്ക് ഒബാമയും മിഷേലും

Published on 30 August, 2016
പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ ബറാക്ക് ഒബാമയും മിഷേലും
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 30ന് സപ്തതി ആഘോഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും പത്‌നി മിഷേലും ആശംസകള്‍ അറിയിച്ച് സന്ദേശം അയച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സമത്വം, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള കരുതല്‍ എന്നിവയില്‍ സഭയുടെ നിലപാട് പ്രചോദനാത്മകമാണെന്നും ലോകം മെച്ചപ്പെടുത്തുന്നതിനുള്ള പരിശുദ്ധ ബാവായുടെ താല്‍പര്യം പ്രത്യാശാജനകമാണെന്നും അനുമോദന സന്ദേശത്തില്‍ ബറാക്ക് ഒബാമ കുറിച്ചു. 2016 സപ്തതി വര്‍ഷത്തില്‍ തന്നെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളില്‍ ഒന്നായ പരുമല കാന്‍സര്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയും നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സാ സഹായ പദ്ധതി (സ്‌നേഹ സ്പര്‍ശം) ആരംഭിക്കുകയും ചെയ്യുമെന്ന് കോട്ടയം ദേവലോകം അരമനയുടെ അറിയിപ്പില്‍ പറയുന്നു 
പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ ബറാക്ക് ഒബാമയും മിഷേലും പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ ബറാക്ക് ഒബാമയും മിഷേലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക