Image

പാസ്റ്റര്‍ കെ.സി. ജോണ്‍, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു

നിബു വെള്ളവന്താനം Published on 30 August, 2016
പാസ്റ്റര്‍ കെ.സി. ജോണ്‍, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ ഐ.പി.സി ജനറല്‍ കൗണ്‍സില്‍  അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു
ഫ്‌ളോറിഡ: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റിജിയന്‍ 2016 മുതല്‍ 2018 വരെയുള്ള  പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തപ്പോള്‍  പാസ്റ്റര്‍മാടെ വിഭാഗത്തില്‍  നിന്ന് പാസ്റ്റര്‍ കെ.സി. ജോണ്‍ (സൗത്ത് ഫ്‌ളോറിഡ) സഹോദരന്മാരുടെ  പ്രതിനിധിയായി  ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (അറ്റ്‌ലാന്റാ)  എന്നിവര്‍ ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി എതിരില്ലാതെ  തെരെഞ്ഞെടുക്കപ്പെട്ടു. 

ജനറല്‍ കൗണ്‍സില്‍ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ കെ.സി. ജോണ്‍ ഐ. പി.സി സൗത്ത് ഫ്‌ളോറിഡ സഭയൂടെ സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു. കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, പ്രിസ്ബിറ്ററി അംഗം, ചെന്നൈ,  പട്ടാഴി സഭയുടെ  മുന്‍  ശുശ്രൂഷകന്‍, ഐ പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍  മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരന്മാരുടെ പ്രതിനിധിയായി ജനറല്‍ കൗണ്‍സിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട  ബ്രദര്‍  രാജന്‍ ആര്യ­പ്പള്ളില്‍കുമ്പനാട് സ്വദേശിയും­ മുന്‍ഐ.പി.സി ജനറല്‍ കൗണ്‍സില്‍  അംഗവുമായിരുന്നു. ഐ..പി.സി ഫാമലി കോണ്‍ഫറന്‍സ് നാഷണല്‍ ട്രഷറാര്‍,  പി.സി.എന്‍.എ.കെ നാഷണല്‍ സെക്രട്ടറി, ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ ജോ. സെക്രട്ടറിഎന്നീ നിലകളില്‍ സേവനം അനുഷ്ട ിച്ചിട്ടുള്ള രാജന്‍ ആര്യപ്പ­ള്ളില്‍ ഇപ്പോള്‍ കേരള പെന്തകോ­സ്തല്‍ റൈറ്റേ­ഴ്‌സ്‌ഫോറം വൈസ്പ്ര സിഡന്റ്, ബിലീവേഴ്‌സ് ­ജേണല്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
പാസ്റ്റര്‍ കെ.സി. ജോണ്‍, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ ഐ.പി.സി ജനറല്‍ കൗണ്‍സില്‍  അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക