Image

സാന്‍ഫ്രാന്‍സിസ്‌ക്കൊയില്‍ നിര്യാതനായ ജോണ്‍ കൊച്ചാക്കന്റെ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ശുശ്രൂഷയും വ്യാഴാഴ്ച(സെപ്റ്റംബര്‍ 1)

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 August, 2016
സാന്‍ഫ്രാന്‍സിസ്‌ക്കൊയില്‍ നിര്യാതനായ ജോണ്‍ കൊച്ചാക്കന്റെ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ശുശ്രൂഷയും വ്യാഴാഴ്ച(സെപ്റ്റംബര്‍ 1)
സാന്‍ഫ്രാന്‍സിസ്‌ക്കൊയില്‍ കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ സെന്റ് മേരീസ് യാക്കോബായ ദേവാലയ സ്ഥാപക മെംബര്‍ ശ്രീ.ജോണ്‍ കൊച്ചാക്കന്റെ മൃതദേഹം വ്യാഴാഴ്ച(സെപ്റ്റംബര്‍ 1) വൈകീട്ട് 6.30ന് പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പരേതന്റെ നിത്യശാന്തിക്കായി, അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ പ്രധാന നേതൃത്വത്തിലും വന്ദ്യ വൈദീകരുടെ സഹകരണത്തിലും പ്രാര്‍ത്ഥനാ ശുശ്രൂഷയും നടത്തും. ഇടവകയില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ ഇതില്‍ പങ്കുചേരുമെന്ന് വികാരി റവ.ഫാ.തോമസ് കോര അറിയിച്ചു.

 ശവസംസ്‌ക്കാരം, ഇന്ത്യയില്‍, കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് അഭിവന്ദ്യ മെത്രാപോലീത്താമാരുടേയും, വന്ദ്യ വൈദീകരുടേയും നേതൃത്വത്തില്‍ നടത്തപ്പെടും.
നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ശ്രീ.ജോണ്‍, യാക്കോബായ സഭാവിശ്വാസം, അമേരിക്കന്‍ മണ്ണില്‍ പടുത്തുയര്‍ത്തുന്നതിനും, വരും തലമുറയെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ വരിലൊരുവനായിരുന്നു. സഭാവിശ്വാസ തലങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, പൊതുപ്രവര്‍ത്തന രംഗത്തും, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹം സാന്‍ഫ്രാന്‍സിസ്‌ക്കൊയിലെ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യവുമായിരുന്നു. പയനീര്‍ ക്ലബ്ബ് പ്രസിഡന്റ്, സെന്റ് മേരീസ് പള്ളി വൈസ് പ്രസിഡന്റ് എന്നിങ്ങനെയുള്ള വിവിധ തലങ്ങളില്‍ പ്രശംസനീയ സേവനം അനുഷ്ഠിച്ച ശ്രീ.ജോണ്‍ കണ്ടനാട് ആലുങ്കല്‍ കുടുംബാംഗമാണ്. ഭാര്യ-ശോശാമ്മ ജോണ്ഡ തചുണ്ടാമണ്ണില്‍. ബിജി ജോണ്‍, അജി ജോണ്‍ എന്നിവര്‍ മക്കളാണ്.

സാന്‍ഫ്രാന്‍സിസ്‌ക്കൊയില്‍ നിര്യാതനായ ജോണ്‍ കൊച്ചാക്കന്റെ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ശുശ്രൂഷയും വ്യാഴാഴ്ച(സെപ്റ്റംബര്‍ 1)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക