Image

'മോളിവുഡ് ജോളിവുഡ്' ഹൂസ്റ്റണ്‍ ടിക്കറ്റ് കിക്ക് ഓഫ്-വന്‍ വിജയം

ജീമോന്‍ റാന്നി Published on 30 August, 2016
'മോളിവുഡ് ജോളിവുഡ്' ഹൂസ്റ്റണ്‍ ടിക്കറ്റ് കിക്ക് ഓഫ്-വന്‍ വിജയം
ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി കലാസ്വാദകരുടെ മനസുകളെ കീഴടക്കുവാന്‍ പുതുപുത്തന്‍ കലാവിഭവങ്ങള്‍ ഒരുക്കി കിടിലന്‍ പരിപാടികളുമായി ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയില്‍ എത്തുന്ന മോളിവുഡ് ജോളീവുഡ് എന്റര്‍ടെയിന്‍മെന്റിന്റെ ഹൂസ്റ്റണ്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ക്ക് ആവേശകരമായ തുടക്കം.

ആഗസ്റ്റ് 27ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോഡ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന കിക്ക് ഓഫ് ചടങ്ങുകള്‍ വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.

മൗനപ്രാര്‍ത്ഥനയ്ക്കുശേഷം അമേരിക്കയിലെ മലയാള സിനിമാ വിനോദ രംഗത്തെ പുത്തന്‍ നക്ഷത്രമായ അമേരിക്കാസ് എന്റെര്‍ടെയിന്‍മെന്റ് ഗ്രൂപ്പിനെ(AEG) സദസിന് പരിചയപ്പെടുത്തി AEG ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ 'മോളിവുഡ് ജോളീവുഡ്' ഒക്ടോബര്‍ 21ന് വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാഫോഡിലുള്ള ഇമ്മാനുവല്‍ സെന്റെറില്‍ വെച്ചാണ് നടത്തപ്പെടുന്നത്.

മലയാള സിനിമാ വിനോദപരിപാടികള്‍ അമേരിക്കയില്‍ എത്തുന്നതോടൊപ്പം സിനിമാ, സീരിയല്‍, ഷോര്‍ട്ട് ഫിലിം രംഗത്തും സജീവ സാന്നിദ്ധ്യമാകാനാണ് AEG യുടെ പദ്ധതി. അമേരിക്കയിലെ മലയാള സിനിമാ വിനോദരംഗത്ത് ഇപ്പോള്‍ പ്രശസ്തരായ ശ്രീജിത് രാം(UGM എന്റെര്‍ടെയിന്‍മെന്റ്) ഡോ. ഫ്രീമു വര്‍ഗീസ് (ഫ്രീഡിയ എന്റെര്‍ടെയിന്‍മെന്റ്) എന്നിവര്‍ AEG യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും പിന്‍ന്തുണയും അറിയിച്ചു. സാധാരണ രീതിയില്‍ ഒരേ മത്സര രംഗത്തുള്ളവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് വിരളമായ ഒരു കാലഘട്ടത്തില്‍ UGM എന്റര്‍ടെയിന്‍മെന്റിന്റെയും ഫ്രീഡിയ എന്റെര്‍ടെയിന്‍മെന്റിന്റെയും സഹകരണവും പിന്തുണയും പ്രശംസനീയമാണ്. ഹൂസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രം പ്രസിഡന്റ് അനില്‍കുമാര്‍ ആറന്‍മുള പറഞ്ഞു.

സ്‌പോണ്‍സേഴ്‌സ് ആയ അബാക്കസ് ട്രാവല്‍സ്, ഗാലക്‌സി മെര്‍ച്ചന്റ് സര്‍വ്വീസസ്, ചെമ്മണ്ണൂര്‍ ഇന്റെര്‍ നാഷ്ണല്‍ ജൂവല്ലേഴ്‌സ് എന്നിവര്‍ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് AEG യുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ചെമ്മണ്ണൂര്‍ ഇന്റെര്‍ നാഷ്ണല്‍ ജൂവല്ലേഴ്‌സ് സംഭാവന ചെയ്തു ഫ്രീ മെഗാ ഗോള്‍ഡ് കോയിന്‍സ് രണ്ട് ഭാഗ്യശാലികള്‍ക്ക് നല്‍കിയപ്പോള്‍ ചടങ്ങ് മികവുറ്റതായി.

ഹൂസ്റ്റണിലെ മലയാളികളുടെ മനം കവരുന്ന ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവമായിരിക്കും 'മോളിവുഡ് ജോളീവുഡ്' എന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ബിനോയ് ജോര്‍ജ്ജ്- 847-361-4530
സുരേഷ് രാമകൃഷ്ണന്‍- 832-451-8652
ജീജു കുളങ്ങര- 281-709- 5433
ജോര്‍ജ്ജ് ഈപ്പന്‍-713-314-0114
വിജു വര്‍ഗീസ്- 832-785-5442

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

'മോളിവുഡ് ജോളിവുഡ്' ഹൂസ്റ്റണ്‍ ടിക്കറ്റ് കിക്ക് ഓഫ്-വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക