Image

കേസി മലയാളി ഓണം പ്രൗഡഗംഭീരമായി

Published on 31 August, 2016
കേസി മലയാളി ഓണം പ്രൗഡഗംഭീരമായി

   മെല്‍ബണ്‍: മെല്‍ബണ്‍സൗത്തിലെ കേസി മലയാളിയുടെ ഈ വര്‍ഷത്തെ ഓണം ആവണിപ്പുലരി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കേസി കൗണ്‍സിലിന്റെ കീഴിലുള്ള ക്രാന്‍ ബണ്‍, നാരെ വാറന്‍, ഹാലം, ലിന്‍ബ്രൂക്ക്, ക്ലൈഡ്, എന്‍ഡവര്‍ ഹില്‍സ് തുടങ്ങിയ പ്രദേശങ്ങളിലെ മലയാളി കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്. 

രാവിലെ 9.30നു ഹാംപ്പറ്റണ്‍ പാര്‍ക്ക് റെന്‍ ആര്‍തര്‍ ഹാളില്‍ കേസി മലയാളി പ്രഥമ പ്രസിഡന്റ് ഗിരീഷ് പിള്ളയും ജനറല്‍ സെക്രട്ടറി സന്തോഷ് ബാലകൃഷ്ണനും സ്ഥാപകരായ ബെന്നി കോടാമുള്ളിയും റോയി തോമസും ജോണി മറ്റവും ചേര്‍ന്നു നിലവിളക്ക് തെളിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തനൃത്യങ്ങള്‍, തിരുവാതിര, ബോളിവുഡ് ഡാന്‍സ്, പ്രവാസികളുടെ അവധിക്കാലത്തെ അനുസ്മരിപ്പിക്കുന്ന യാത്രയും എയര്‍പോര്‍ട്ടില്‍ ഉണ്ടാകുന്ന അനുഭവങ്ങളും ഒരു സാധാരണ പ്രവാസിയുടെ നൊമ്പരങ്ങള്‍ പറയുന്ന സ്‌കിറ്റ് എന്നിവ അരങ്ങേറി. 

ചെണ്ടമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും തിരുവാതിരക്കാരുടെയും കാവടിയാട്ടക്കാരുടെയും പുലികളിക്കാരുടെയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയോടെ വേദിയിലേക്കാനയിച്ചു. തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനം കേസി മേയര്‍ സാം അസീസ് ഉദ്ഘാടനം ചെയ്തു. കേസി കൗണ്‍സിലര്‍ ഡാമിയന്‍ റോസാരിയോ മുഖ്യ പ്രഭാഷണം നടത്തി. മുപ്പതോളം വിഭവങ്ങള്‍ അടങ്ങിയ വിന്‍ഡാലൂ പാലസിന്റെ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക