Image

പി.സി. ജോര്‍ജിനു മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം

Published on 31 August, 2016
പി.സി. ജോര്‍ജിനു മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം

 മെല്‍ബണ്‍: അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ(mav)  നാല്പതാമത് വാര്‍ഷികത്തിലും ഓണാഘോഷത്തിലും പങ്കെടുക്കാനെത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനു മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ ഭാരവാഹികളായ തമ്പി ചെമ്മനം, ഗോപകുമാര്‍, സജി മുണ്ടാക്കന്‍, ജെറി, പ്രതീഷ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

സെപ്റ്റംബര്‍ മൂന്നിനു (ശനി) സ്പ്രിംഗ് വെയില്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ 10 മുതലാണ് പരിപാടി. വടംവലി മത്സരം, അത്തപൂക്കളം ഇടീല്‍, ഓണ സദ്യ എന്നിവയ്ക്കുശേഷം രണ്ടു മുതല്‍ വാര്‍ഷിക ആഘോഷങ്ങളും ഓണാഘോഷ പരിപാടികളും നടക്കും. ജയരാജ് വാരിയര്‍ അവതരിപ്പിക്കുന്ന ഒരു മണിക്കൂര്‍ കാരിക്കേച്ചര്‍ ഷോയും പരിപാടിയുടെ പ്രത്യേകത ആണ്. ചടങ്ങില്‍ കേരള പ്രീമിയര്‍ ലീഗ്, ഡോ. രാമന്‍ മാരാര്‍ സോക്കര്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാന വിതരണവും നടക്കും.

മെല്‍ബണിലെ പരിപാടികള്‍ക്കുശേഷം പി.സി. ജോര്‍ജ് സിഡ്‌നിയിലേക്ക് തിരിക്കും. മെല്‍ബണിലുള്ള എല്ലാ മലയാളികളെയും ആഘോഷങ്ങളിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു. പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ അസോസിയേഷന്റെ വെബ്‌സൈറ്റ് ആയ www.mavaustralia.com.au#sthash.jC8w7ihZ.dpuf ഫേസ് ബുക്ക് പേജ് www.facebook.com/malayaleevictoria#sthash.jC8w7ihZ.dpuf എന്നിവിടങ്ങളില്‍ ലഭ്യമാണ്.

PFG money, money gram ആണ് പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍. ശവിമ അസോസിയേറ്റ് സ്‌പോണ്‍സറാണ്. കൂടാതെ ാmaroondah dental, uae exchange, cat photography, anjappar indian restaurant, viswas prium distributors, ajsw painting, aussie home loan, flyworldt ravels, ayur clinic, guru automobiles, taxcare,www.aukart.com.au, peacock events, plus tv, red chillies, sunrise dental, white dots, fusion flavores, leebak designs, first home international,sree sayi yogurt, madras peppers, furniture shopഎന്നീ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നു.

വിവരങ്ങള്‍ക്ക്: തോമസ് വാതാപ്പള്ളി 0412 126 009, സജി മുണ്ടയ്ക്കന്‍ 0435 901 661, സുനിത സൂസന്‍ 0422 710 415. ഓണ്‍ലൈന്‍ ബുക്കിംഗിന് www.malayalamshows.com.au

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക