Image

സ്വപ്ന സഞ്ചാരം (റെജി ഗ്രീന്‍ലാന്റ്)

Published on 31 August, 2016
സ്വപ്ന സഞ്ചാരം (റെജി ഗ്രീന്‍ലാന്റ്)
സ്വപ്‌­നങ്ങള്‍ വില്‍ക്കാനും കടം തരാനും നീ എന്നോട് ചോദിക്കരുത് .എനിക്കാകില്ല.
നീ വരുന്നെങ്കില്‍ വാ സുഖമുള്ള നിദ്രയിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം .
സ്വപ്നങ്ങളെ കാണാന്‍

ഈ കൂടാരത്തിലെ തണുത്തുറഞ്ഞ അവസ്ഥയില്‍ നിനക്കും കാണാം നിറമുള്ള സ്വപ്‌­നങ്ങള്‍...

നോക്കു നീ കാണുന്നില്ലേ
മനോഹരം ആയ നക്ഷത്രങ്ങളുടെ പ്രെശോഭിതം ആയ പുഞ്ചിരി

നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ചന്ദ്രിക
അവളെ മറയ്ക്കാന്‍ മത്സരിക്കുന്ന മേഘക്കൂട്ടങ്ങള്‍

അവയ്ക്കും ഉണ്ട് രൂപ വ്യത്യാസം
ആനയും സിംഹവും മലയും ഒക്കെ ആയി വിരാചിക്കുകയാണ് അവയും

ദാ നോക്കു അങ്ങകലെ ഒറ്റ തിരിഞ്ഞു ഇണകളെ പോലെ ആ മേഘങ്ങള്‍ അകന്നു പോകുന്നത് .

അവ എവിടേക്കാണ്.. പോകുന്നത് കണ്ടിട്ട് ഒരു കള്ള ലക്ഷണം ഉണ്ടല്ലോ

ദൃക്ഷ്ടികള്‍ അവയിലേക്ക് തന്നെ പായിച്ചു നോക്കിയേ ഒരു പ്രണയ ജോഡികളെ പോലെ തോന്നുന്ന അവര്‍ അതി വേഗം പായുകയാണ്

എന്താണ് അവര്‍ക്കിത്ര തിടുക്കം അറിഞ്ഞിട്ടു തന്നെ

.നിങ്ങള് വരുന്നോ എന്റെ കൂടെ .കൂടുന്നേല്‍ വാ .ഞാന്‍ ഏതായാലും അവരുടെ പുറകെ പോകുകയാണ്
.പോയി നോക്കിയിട്ടു തന്നെ കാര്യം

ദാ പെട്ടന്ന് അവര്‍ക്കരുകില്‍ ഒരു സ്വര്‍ണവാതില്‍ പ്രെത്യക്ഷം ആയിരിക്കുന്നു .

അതിലേക്കു ആ പ്രണയ ജോഡികളെ ആവാഹിച്ചു കഴിഞ്ഞു

.പരിമണം വിതറി വെളുത്ത പുക ആ വാതിലിനെ ആവരണം ചെയ്തിരിക്കുന്നു .

അതിനു താഴെയായി മിന്നിത്തിളങ്ങി വാതില്പടികള്‍ ഉണ്ടായിരിക്കുന്നു

.മെല്ലെ ഓരോ വാതില്പടിയും കയറി അവസാന പടിയുടെ ഓരത്തു എത്തിയപ്പോള്‍ പരിമളം വീശിയ വെളുത്തപുക എവിടേക്കോ എടുത്തു ഒരു ചുഴറ്റല്‍

പ്രകാശ വേഗത്തില്‍ പിന്നെ പതിച്ചത് ഏറെ മൃദുലം ആയ പ്രെപഞ്ചത്തിന്റെ മുഴുവന്‍ അഴകും വരിഞ്ഞെടുത്ത ഏതോ സ്വപ്നു നഗരിയില്‍

അവിടെ സംഗീതം ഉണ്ട് .നൃത്തചുവടുകളില്‍ തിളങ്ങുന്ന നര്‍ത്തകി മാരുണ്ട്. ആ താളത്തിനും നൃത്തത്തിനും ഒരു പ്രത്യേകത ഉണ്ട് .അത് സ്തുതിയും സ്‌നേഹാര്‍ദ്രവും നന്മയും വിതറുന്ന താള മേള ലെയ വിന്യാസം ആണ് .

മനോഹരമായ വസ്ത്രങ്ങളില്‍ എല്ലാവരും നഗരിയില്‍ ഉണ്ട് .

അവരുടെ നാവുകളില്‍ നിന്ന് സ്‌നേഹ മന്ത്രങ്ങള്‍ .പ്രായവ്യത്യാസം ഇല്ലാതെ എല്ലാവരും ഒന്നായി വ്യാപരിക്കുന്ന അവിടെ എല്ലാവരുടെയും മുഖ കാന്തി ഒന്നാണ് .

കണ്ണഞ്ചിപ്പിക്കുന്ന പീഠം മധ്യത്തില്‍ ഇരിക്കുന്നു .അതില്‍ ഒരു വലിയ പുസ്തകം അതിനു ചുറ്റും കാഹളം മുഴക്കി ഗായക വൃന്ദം . അതില്‍ ഈ കാണുന്നവരുടെ മാത്രം മേല്‍വിലാസം കുറിച്ചിരിക്കുന്നു

.അടുക്കലായി ഒരു സിംഹാസനം മുത്തുകളും പവിഴങ്ങളും മാത്രമല്ല സര്‍വ ചൈതന്യവും കൊണ്ട് നിര്‍മ്മിതം ആണ് അത് .ചുറ്റിനും ഗീതങ്ങള്‍ ആലപിച്ചു കാവല്‍ മാലാഖമാര്‍ .

എല്ലാവരിലും സന്തോഷത്തിന്റെ വെട്ടി തിളങ്ങല്‍ .

പെട്ടന്നാണ്എല്ലാം മാറി മറിഞ്ഞത് ആലോചിക്കാന്‍ നേരമുണ്ടായിരുന്നില്ല അതിനും മുന്‍പേ കരഘോഷം മുഴങ്ങി തുടങ്ങിയിരിന്നു

.സ്‌നേഹത്തിന്റെ മന്ത്രം ഉച്ചസ്ഥായിയില്‍ ആകുന്നുണ്ടായിരുന്നു
.തപ്പുകളും താളങ്ങളും മുറുകി .സ്തുതി ഗീതങ്ങള്‍ ഉച്ചസ്ഥായിയില്‍ ആയി ഞാന്‍ നേരത്തെ കണ്ട പ്രണയ ജോഡികളും ആ കൂട്ടതില്‍ ഉണ്ടായിരുന്നു .

സുഗന്ധ ദ്രവ്യങ്ങളുടെ പരിമളം മെല്ലെ വീശി തുടങ്ങി ,സുഗന്ധ പൂരിതം ആയ ധൂപം ഉയരുന്നുണ്ടായിരുന്നു
ദൂത ഗണങ്ങള്‍ നിര നിരയായി എത്തി കൊണ്ടിരുന്നു.

അവസാനം എന്റെ കണ്ണുകള്‍ക്ക് താങ്ങാവുന്നതിലും അധികം ഒരു ദിവ്യ തേജസ്സു കടന്നു വന്നു

ആ വരുന്നത്ആരാണ് .
ഹോ എനിക്ക് വിശ്വസിക്കാന്‍ ആയില്ല

അതെ അത് അത് തന്നെ .സര്‍വ്വതിലും ശ്രേഷ്ഠം ആയ തേജസ്സ് .എന്റെ നാഥന്‍ .

സ്വപ്നങ്ങളില്‍ നിന്ന് പറന്നു യാഥാര്‍ഥ്യ മായ ലോകത്തേക്ക് ഞാന്‍ .അപ്പോഴേക്കും ഉണര്‍ന്നു

ഇത് ഉറക്കം ആയിരുന്നില്ല പുതിയ ഉണര്‍വായിരുന്നു .

മോഹങ്ങളില്‍ നിന്നുള്ള ഒരു കൂടു മാറ്റം

ലോകത്തിന്റെ മോഹങ്ങളില്‍ നിന്നോട് കലഹിക്കാതെ ഇരിക്കാന്‍ ഉള്ള ഉണര്‍വ്

ഇപ്പോള്‍ എനിക്ക് കാണാം
.അങ്ങ് താഴെ വീണ്ടും സ്വപ്‌­നങ്ങള്‍ കാണ്ടുറങ്ങാന്‍ വെമ്പല്‍ പൂണ്ടു ജന്മങ്ങള്‍

സ്വപ്ന സഞ്ചാരം (റെജി ഗ്രീന്‍ലാന്റ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക