Image

പൈതൃകം 2016 മുഖ്യാഥിതിയായി ആര്‍ച്ച് ബിഷപ്പ് മോര്‍ കുറിയാക്കോസ് സ്സേവറിയോസ് തിരുമേനി മെല്‍ബണില്‍ എത്തും.

Published on 01 September, 2016
പൈതൃകം 2016 മുഖ്യാഥിതിയായി ആര്‍ച്ച് ബിഷപ്പ് മോര്‍ കുറിയാക്കോസ് സ്സേവറിയോസ് തിരുമേനി മെല്‍ബണില്‍ എത്തും.
മെല്‍ബണ്‍: കെ.സി.സി. ഓ .യുടെ മൂന്നാമത് ഓഷ്യാനാ കണ്‍വന്‍ഷന്‍ പൈതൃകം 2016 സെപ്റ്റംബര്‍ 16,17,18,19 തീയതികളില്‍ മെല്‍ബണിലെ ഫിലിപ്പ് ഐലന്റില്‍ നടത്തപ്പെടും. കണ്‍വന്‍ഷന് വളരെ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൈതൃകം കണ്‍വന്‍ഷന്റെ മുഖ്യാഥിതികളായി സിറിയന്‍ ക്‌നാനായ ആര്‍ച്ച് ബിഷപ്പ് മോര്‍ കുറിയാക്കോസ് സേവറിയോസ് തിരുമേനിയും കെ.സി.സി. പ്രസിഡന്റ് ശ്രീ.ജോയി മുപ്രാപ്പള്ളിയും കെ.സി.സി.എന്‍.എ. പ്രസിഡന്റ് ശ്രീ.സണ്ണി പൂഴിക്കാലയും പങ്കെടുക്കും.ഇവരെ കൂടാതെ ധാരാളം വൈദികരും അല്‍ മായരും ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും യു.കെ. യില്‍ നിന്നും കണ്‍വന്‍ഷനില്‍ എത്തും. ഓഷ്യാനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം ക്‌നാനായവിശ്വാസികള്‍ കണ്‍വന്‍ഷന്‍ നഗരിയില്‍ എത്തിച്ചേരും. പൈതൃകം കണ്‍വന്‍ഷന്‍ 2016. ന്റെ ചെയര്‍മാന്‍ സുനു സൈമണ്‍ ഉറവക്കുഴിയുടെയും വൈസ് ചെയര്‍മാന്‍ തോമസ് സജീവ് കായിപ്പുറത്തിന്റെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ നാളുകളായിപ്രവര്‍ത്തനം നടത്തുന്നു. ഓഷ്യാനയിലെ വിവിധ റീജിയനുകളും നാട്ടിലെ ക്‌നാനായ യൂണിറ്റുകളും പൈതൃകത്തിന്റെ വിജയത്തിനായി പ്രത്യേക പ്രമോ വീഡിയോകള്‍ ഇറക്കി കണ്‍വന്‍ഷന്റെ പ്രചരണം കൊഴുപ്പിക്കുന്നുണ്ട്. വിവിധ മേഖലകളും യൂണിറ്റുകളും ഇറക്കിയ വീഡിയോയുടെ പ്രത്യേക മത്സരവും ഒരുക്കിയിരുന്നു.കെ.സി.സി.വി.എ. യുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്‌ളിക്കേഷനും സംഘടന ആരംഭിച്ചു. കാലഘട്ടത്തിനനുസരിച്ച് ഉണ്ടാകുന്ന മാറ്റം ഈ മൊബൈല്‍ ആപ് തുടങ്ങുക വഴി അംഗങ്ങളിലെത്തിക്കുക, പ്രാര്‍ത്ഥന, ഗ്രീറ്റിംഗ്‌സ്, സോഷ്യല്‍ ഗാലറി, വാര്‍ത്തകള്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയവ ആപ്പ് സ്‌റ്റോറില്‍ ഉണ്ടാകും. ഓഷ്യാനയിലെ ക്‌നാനായ വിശ്വാസികള്‍ ഫെയ്‌സ്ബുക്കില്‍ ഫോട്ടോയോടൊപ്പം പൈതൃകത്തിന്റെ എംബ്ലം ഒരുമിച്ച് ചേര്‍ത്ത് കണ്‍വന്‍ഷനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.


പൈതൃകം 2016 മുഖ്യാഥിതിയായി ആര്‍ച്ച് ബിഷപ്പ് മോര്‍ കുറിയാക്കോസ് സ്സേവറിയോസ് തിരുമേനി മെല്‍ബണില്‍ എത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക