Image

മധുരയില്‍ വാന്‍ മറിഞ്ഞ്‌ 10 പേര്‍ മരിച്ചു

Published on 10 February, 2012
മധുരയില്‍ വാന്‍ മറിഞ്ഞ്‌ 10 പേര്‍ മരിച്ചു
മധുര: മധുരയില്‍ വാന്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ പത്തുപേര്‍ മരിച്ചു. മധുരയിലെ തിരുമംഗലത്തിനു സമീപം നക്കലക്കോട്ടയിലാണ്‌ അപകടമുണ്ടായത്‌. മരിച്ചവരില്‍ നാലു കുട്ടികളും 2 സ്‌ത്രീകളും ഉള്‍പ്പെടുന്നു. മൂന്നു പേര്‍ക്ക്‌ പരിക്കേറ്റു.

തേവാരത്തു നിന്നു തൂത്തുകുടിയിലേയ്‌ക്കു വരികയായിരുന്ന വിവാഹസംഘത്തിന്റെ വാഹനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. പരിക്കേറ്റവരെ തിരുമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചച്ചു.
അപകടത്തേത്തുടര്‍ന്ന്‌ പ്രദേശവാസികളാണ്‌ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക