Image

പിണറായി വിജയന്‍ വീണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറി

Published on 10 February, 2012
പിണറായി വിജയന്‍ വീണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: പിണറായി വിജയനെ വീണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് പിണറായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദനാണ് പിണറായിയുടെ പേര് നിര്‍ദ്ദേശിച്ചത്. 84 അംഗ സംസ്ഥാന സമിതിയേയും തിരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണത്തിന് ശേഷം 1998 മുതല്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായി പിണറായി പാര്‍ട്ടിയെ നയിക്കുന്നു.


കെ.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും കെ.എസ്.വൈ.എഫിന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇരുപത്തിനാലാം വയസ്സില്‍ സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970-ലും 1977-ലും 1991-ലും 1996-ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.


1996-ല്‍ കേരളത്തിന്റെ സഹകരണ -വൈദ്യുതി മന്ത്രിയായി. 1998-ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം വിട്ട് പാര്‍ട്ടി സെക്രട്ടറിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക