Image

കരസേനാ മേധാവിയുടെ പ്രായവിവാദം: സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

Published on 10 February, 2012
കരസേനാ മേധാവിയുടെ  പ്രായവിവാദം: സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: കരസേനാമേധാവി ജനറല്‍ വി.കെ. സിംഗിന്റെ പ്രായം സംബന്ധിച്ച് ഡിസംബര്‍ 30 ന് പുറത്തിറക്കിയ ഉത്തരവ് പ്രതിരോധമന്ത്രാലയം പിന്‍വലിച്ചു. കരസേനാമേധാവിയുടെ ജനനതീയതി 1950 മെയ് 10 ആയി കണക്കാക്കാനുള്ള ഉത്തരവാണ് പിന്‍വലിച്ചത്.

ജനനതീയതി 1951 മെയ് 10 ആണെന്ന് കാട്ടി ജനറല്‍ വി.കെ. സിംഗ് നല്‍കിയ പരാതി അവഗണിച്ചുകൊണ്ടായിരുന്നു പ്രതിരോധമന്ത്രാലയം ഉത്തരവിറക്കിയത്. ഇതേ തുടര്‍ന്ന് ജനറല്‍ വി.കെ. സിംഗ് നല്‍കിയ പരാതി പരിഗണിക്കവേ നടപടിയെ സുപ്രീംകോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉത്തരവ് പിന്‍വലിക്കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാരിനോട് ആലോചിച്ച് അറിയിക്കാനും സുപ്രീംകോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹാന്‍വതിയാണ് ഉത്തരവ് പിന്‍വലിച്ച കാര്യം സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത്.

എന്നാല്‍ പ്രായവിവാദം സംബന്ധിച്ച ജനറല്‍ സിംഗിന്റെ അപേക്ഷ നിരസിച്ച് ജൂലൈ 21 നും 22 നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്‌ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക