Image

കൂടുതല്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് വരണം: ഫോമാ

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 01 September, 2016
കൂടുതല്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് വരണം: ഫോമാ
ചിക്കാഗോ: നാടിനേയും നാട്ടുകരേയും ഹൃദയത്തിലാക്കി, സാദ്ധ്യതകളുടെ നാടായ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയിട്ട് ഇന്നേക്ക് ദശാബ്ദങ്ങള്‍ കഴിഞ്ഞു. അമേരിക്കന്‍ മലയാളികളുടെ ഒന്നാം തലമുറക്കാര്‍ ഒരു പരിധി വരെ അമേരിക്കന്‍ സംസ്‌ക്കാരവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോള്‍, രണ്ടാം തലമുറക്കാര്‍ ഒട്ടു മിക്ക മാറും 'അമേരിക്കനൈസ്ഡ്' ആയാണ് വളര്‍ന്നു വരുന്നത്. കുടിയേറിയവരാണെങ്കിലും, ഇവിടെ ജനിച്ചു വളര്‍ന്നവരാണെങ്കിലും ഈ അമേരിക്കന്‍ മണ്ണില്‍ തന്നെ ജീവിച്ചു മരിക്കേണ്ടവരാണെന്ന ഓര്‍മ്മ പലപ്പോഴും മറന്നു പോകാറുണ്ടെന്നു തോന്നുന്നു. 

ശരാശരി മലയാളി - അമേരിക്കന്‍ പൗരന്മാര്‍ ഇന്നും കുടുംബങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാണെന്നാണ്. നാടിനോടുള്ള സ്‌നേഹക്കൂടുതലായിരിക്കും ഇതിനു പിന്നില്‍. 

ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 2016-18 ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍, അമേരിക്കന്‍ മലയാളികളെ, പ്രത്യേകിച്ച് യുവജനതയെ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് നയിക്കുവാനും, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികളുടെ പങ്ക് വ്യക്തമാക്കുവാനുമായി, 'രജിസ്റ്റര്‍ ടു വോട്ട്' കാമ്പേയ്‌നുമായി എത്തുകയാണ്.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയായ ഫോമായില്‍ ഇന്ന് പതിനൊന്ന് റീജിയനുകളിലായി ഏകദേശം 65 അംഗ സംഘടനകളുണ്ട്. ഈ സംഘടനകളുടെ ഒരു വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കൂടുന്ന പരിപാടിയാണ് മലയാളത്തിന്റെ സ്വന്തം ഓണം. 

ഈ ഓണക്കാലത്ത് ഫോമായുടെ എല്ലാ അംഗ സംഘടനകളിലും രജിസ്റ്റര്‍ ടു വോട്ട് ബൂത്തുകള്‍ സ്ഥാപിക്കുവാനും, അതിലൂടെ കൂടുതല്‍ മലയാളികള്‍ അമേരിക്കന്‍ ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതില്‍ ഭാഗവാക്കാകുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ ഫോമാ മുന്നിട്ടിറങ്ങുകയാണ്. അതാത് റീജിയണുകളിലെ ആര്‍. വി. പി. മാരും (റീജണല്‍ വൈസ് പ്രസിഡന്റ്), നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരും, അംഗ സംഘടനകളില്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതിനു നേതൃത്വം നല്‍കും. 

പുതുതായി വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനും, നാടിന്റെ തനിമയൊട്ടും പോകാതെ ഓണം ആഘോഷിക്കുവാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, www.fomaa.com/associations/ എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ സംസ്ഥാനത്തുള്ള ഫോമായുടെ അംഗ സംഘടനയേനാണെന്ന് കണ്ടെത്തുക. ശേഷം അവരുമായി ബന്ധപ്പെട്ട് ഓണാഘോഷത്തില്‍ പങ്കെടുക്കുക. ഫോമായുടെ ഈ സംരംഭത്തിന്റെ മറ്റോരു വശം, അടുത്ത വര്‍ഷങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ മലയാളികളെ എത്തിക്കുകയെന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബെന്നി വാച്ചാച്ചിറ 847 322 1973

ജിബി തോമസ് 914 573 1616

ജോസി കുരിശിങ്കല്‍ 773 516 0722

ലാലി കളപ്പുരക്കല്‍ 516 232 4819

വിനോദ് കൊണ്ടൂര്‍ ഡേവിഡ് 313 208 4952

ജോമോന്‍ കുളപ്പുരക്കല്‍ 863 709 4434

http://fomaa.com/associations/

വിനോദ് കൊണ്ടൂര്‍ ഡേവിഡ്.


കൂടുതല്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് വരണം: ഫോമാകൂടുതല്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് വരണം: ഫോമാകൂടുതല്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് വരണം: ഫോമാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക